Thursday, January 8, 2009

പ്രതിപക്ഷം

"കൃഷ്ണൻ കള്ളനത്രെ!
കട്ടുവത്രെ സ്യമന്തകം!"
"കൃഷ്ണൻ കൊലയാളിയത്രെ!
കൊന്നുവത്രെ പ്രസേനനെ!"
ജനമിളകി,ഇരമ്പി
പരന്നു കഥകളനവധി
ഒടുവിലെത്തീ കഥകൾ
കൃഷ്ണൻ തൻ ചെവിയിലും
മാഞ്ഞില്ലൊട്ടും പുഞ്ചിരി
മനോഹരം മാസ്മരീകം
സത്യം തന്നെ പുറപ്പെട്ടു
സത്യാന്വേഷണ തത്പരൻ
കണ്ടെത്തീ ജഡം രണ്ടെണ്ണം
പ്രസേനന്റെ,മൃഗരാജന്റേയും
അന്വേഷണം കൊണ്ടെത്തിച്ചൂ
ഒരു തമോഗഹ്വരത്തിൽ
പൊരുതീ രണ്ടുപേരും
ജാമ്പവാനും,കൃഷ്ണനും
പോരിൽ ഊക്കറിഞ്ഞപ്പോൾ
അറിഞ്ഞൂ-രാമനെന്ന്
മാപ്പിരന്നൂ കപിശ്രേഷ്ഠൻ
നൽകീ രത്നങ്ങൾ രണ്ടെണ്ണം
സ്യമന്തകം,ജാമ്പവതിയും!!
ജനമെത്തീ വരവേൽക്കാൻ
കൃഷ്ണൻ പുഞ്ചിരി തൂകീ
മനോഹരം,മാസ്മരീകം!
എന്നിട്ടും വിട്ടില്ലവനെ
എന്നത്തേയും പ്രതിപക്ഷം
പോൽ ചിലർ
"ഇതെല്ലാം വെറും ജാട
കൃഷ്ണൻ കൊലയാളിയും
കള്ളത്തിരുമാലിയും തന്നേ
പുറത്തെടുത്തൂ സ്യമംതകം
ജനരോഷത്തെ ഭയന്നവൻ
പാവം വൃദ്ധനെ മർദ്ദിച്ചൂ
അടിച്ചെടുത്തൊരു പെണ്ണിനെ"
ചമച്ചൂ കഥകളനവധി-
കള്ളക്കഥകളനവധി
മാഞ്ഞില്ലപ്പ്പ്പൊഴും പുഞ്ചിരി
പാൽപുഞ്ചിരി
മഴവിൽ കണ്ട പൈതലിൻ ചിരി

Sunday, January 4, 2009

മുടവനം കാവ്‌ അയ്യപ്പൻ

പതിന്നാലു ദേശത്തിനാധാരമായ്‌ നിൽക്കും
പരമാത്മതത്ത്വമേ പരമ്പൊരുളേ
മുടവനാം കാവിലെ അണയാത്ത ദീപമായ്‌
മരുവും ചിദാനന്ദ ദിവ്യപ്രകാശമേ
ദേശത്തിൻ കാവലായ്‌ മനസ്സിന്റെ സാക്ഷിയായ്‌
ദേഹിയായ്‌ വർത്തിക്കും പൊന്നയ്യപ്പനേ
അന്ധകാരത്തിൽ ഗതി മുട്ടി നിൽക്കവേ
ഒരു തരി വെട്ടം കനിഞ്ഞു നൽകീടണേ
വിത്തത്തിലാശ പെരുകാതിരിക്കണേ
തത്ത്വത്തിലാശയുണ്ടാവാൻ കനിയണേ
ജനിമൃതികളകന്നുപോയീടുവാൻ
പരമാത്മതത്ത്വത്തിലലിയാൻ തുണക്കണേ

Thursday, December 4, 2008

മൈത്രിം ഭജത

മൈത്രിം ഭജത,അഖിലഹൃദ്ജൈത്രിം!
ആത്മവദേവ പരാന്നപി പശ്യത!
യുദ്ധം ത്യജത,സ്പർദ്ധാം ത്യജത!
തജത പരേഷു അക്രമ-ആക്രമണം!!

ജനനി പ്രിഥ്വീ കാമദു:ഖാർത്തേ!
ജനകോ ദേവ: സകല ദയാലോ!
ദാമ്യത,ദത്ത,ദയദ്ധ്വം ജനത!
ശ്രേയോ ഭൂയാദ്‌ സകല ജനാനാം!!

Saturday, November 15, 2008

കൈകൊട്ടിക്കളി

ചഞ്ചലാക്ഷിമാരേ വരു നമ്മൾക്കിന്നു കളിക്കേണം
നാളെയെന്തെന്നാലോചിക്കാൻ സമയമില്ലാാ‍-
രാമപുരം വാരിയർതൻ വഞ്ചിപ്പാട്ടു പാടിക്കൊണ്ടു
രാവുവരെ നമുക്കിന്നു കളി തുടരാം
അതു പോരായെന്നു തോന്നിൽ ഉണ്ണായിവാരിയന്റെ
കഥകളിപ്പദങ്ങളുംകളിച്ചീടാലോ
അതും പോരായെന്നാണെങ്കിൽ ഇരയിമ്മൻ തൻപിയുടെ
നല്ലനല്ലപദങ്ങളുംകുമ്മിയുമുണ്ട്‌
എന്നിട്ടും പോരായെങ്കിൽ അമ്മായി പഠിപ്പിച്ച
നിരവധി പാട്ടുകളുമെനിക്കറിയാം

മേനിയൊക്കെ ഉലയട്ടെ കപോലങ്ങൾ ചുവക്കട്ടെ
ദുർമ്മേദസ്സു മേനിയിൽനിന്നൊഴിഞ്ഞുപോട്ടെ
എന്റെയഛൻ ചന്തേൽപോയിതിരിച്ചെത്താനേറെയാവും
അതുവരെ നമുക്കിന്നു കളിക്കാമല്ലൊ
എന്റെയമ്മ വിരുന്നുണ്ടു നാളെമാത്രമെത്തിച്ചേരും
അതുവരെ നമുക്കിന്നു കളിക്കാമല്ലൊ
എന്റെ കാന്തൻ സുന്ദരേട്ടൻ സന്ധ്യക്കങ്ങു വീട്ടിലെത്തും
അതുവരെ നമുക്കിന്നു കളിക്കാമല്ലൊ
എന്റെ കാന്തൻ ചന്ദ്രചൂഡൻ ഇപ്പോൾ തന്നെയെത്തുമല്ലൊ
എനിക്കിപ്പോൾ കളി നിർത്തി കൂടെപ്പോകേണം
എന്റെ വേളി കഴിഞ്ഞിട്ടിന്നു മൂന്നു ദിനം മാത്രമല്ലെ
രാത്രിവരെകളിക്കുവാൻ എന്നെകാക്കണ്ടാ

Sunday, November 9, 2008

3

നന്ദനന്ദനൻ ഗോവിന്ദൻ
സുന്ദരനിന്നിരാകാന്തൻ
എന്നുടെമാനസം തന്നിൽ-വന്നുദിക്കേണം
പന്നഗശയനനരവിന്ദലോചനൻ മുകുന്ദൻ
നന്ദിയോടെഗുരുവായൂർ
മന്ദിരേ വിളങ്ങുന്നൊരു(നന്ദനന്ദനൻ
പോതകന്മാരെവധിപ്പാൻ
ചേതസിചിന്ദിച്ചും കൊണ്ട്‌
പാതകിയായ്‌ നടക്കുന്ന പൂതന തന്നെ
വീതശങ്കം മുലയുണ്ടു
ജാതമോദം കൊലചെയ്തു
സ്ഫീതമാം മാറിടം തന്നിൽ
പൈതല്ലായ്‌ കിടന്നോരു(നന്ദനന്ദനൻ
ധൂത്തരായ്‌ പിറന്നോരു
ധാർത്തരാഷ്ട്രന്മാരെയെല്ലാം
തീർത്തിടാനായ്‌ പാർത്ഥൻ തന്റെ
തേർത്തടം തന്നിൽ
പാർത്ഥസാരഥിയായ്‌ രണ
പാർത്തലത്തിൽ പരന്നോരു
പാർത്ഥിവന്മാരെയൊടുക്കീട്ടാർത്തി
ധാത്രിക്കു തീർത്തൊരു(നന്ദനന്ദനൻ
മോഹവും വെടിഞ്ഞു പാരം
ദേഹവുമുപേക്ഷിച്ചുള്ളിൽ
ഐഹികാത്മ്യധ്യാനത്തോടെ-മേവിടുന്നോർക്കു
ഐഹികസുഖവും നല്ല
ലൗകികസൗഖ്യവും നിജ
ശക്തിയും ഭക്തിയും നല്ല മുക്തിയും നൽകുന്നോരു(നന്ദനന്ദനൻ

2

ഓമനക്കുട്ടൻ ഗോവിന്ദൻ ബല-
രാമനെക്കൂടെക്കൂടാതെ
കാമിനിമണി അമ്മതൻ നങ്ക
സീമനി ചെന്നു കേറീനാൻ
അമ്മയുമപ്പോൾ മാറണച്ചിട്ട-
ങുമ്മവെച്ചു കിടാവിനെ
അമ്മിഞ്ഞ നൽകിയാനദിപ്പിച്ചു
ചിന്മയനപ്പ്പ്പോളോതീനാൻ
ഒപ്പത്തിലുള്ള കുട്ടികളൊരു
മുപ്പ്പ്പത്തിരണ്ടു പേരുണ്ട്‌
അപ്പിള്ളേരായ്‌ വനത്തിൽ കളിപ്പാൻ
ഇപ്പ്പ്പോൾ ഞാനമ്മേ പോകട്ടെ
അയ്യോയന്നുണ്ണി പോകല്ലേയിപ്പോൾ
തിയ്യുപോലുള്ളവെയിലല്ലേ
വെറുതെയെന്നമ്മേ തടയല്ലേ പോട്ടെ
പരിചോടുണ്ണികൾക്കുണ്ണുവാൻ
നറുനെയ്‌ കൂട്ടിയുരുട്ടീട്ടും നല്ലൊ-
രുറതയിർ കൂട്ടിയുരുട്ടീട്ടും
വറുത്തോരുപ്പേരി പതിച്ചീട്ടീരണ്ടു
ഉരുളയുമെന്റെ മുരളിയും
തരികയെന്നമ്മെന്നലട്ടിച്ചാഞ്ചാടി
തരസാ കണ്ണൻ താൻ പുറപ്പെട്ടു

കൈകൊട്ടിക്കളിപ്പാട്ടുകൾ

1
തനയൻ തേ കേളെശോദേ ചെയ്തീടും സാഹസം
അവനേറ്റം വിരുതനായ്‌-നാണവുമവനൊരു മാനവുമില്ലാ
ഇരവും പകലുമവനവിടെവന്നിരിക്കും
തയിരും വണ്ണയും പാലുമവനു ഞാൻ കൊടുക്കും
അറകളിലാരുമറിയാതെവന്നു കടക്കും
ഉറിയിൽ വച്ചപാലെല്ലാം എടുത്തവൻ കുടിക്കും(തനയൻ തേ
പശുക്കളെയെല്ലാമവൻ വെളിക്കു വിട്ടയക്കും
കായ്കനികളെ തിന്മാൻ തെളിച്ചങ്ങോട്ടയക്കും
ശിസുക്കളോടൊരുമിച്ചുകളിക്കും പോരടിക്കും
മുഷ്ക്കുകളിവയെല്ലാമാരു സഹിക്കും(തനയൻ തേ
ചെറുപാത്രം കണ്ടതെല്ലാം കിണറ്റിലേക്കെറിയും
ഉരുളികളുരുളൻ കല്ലുരുട്ടിയിട്ടുടക്കും
പറകളും നാഴികളും പാടെതച്ചുപൊളിക്കും
പറവാനരുതു നിൻ മകൻ ചെയ്യും ദുരിതം(തനയൻ തേ
പണമുള്ളോർക്കിവയെല്ലാം ഒരു സാരമില്ലാ
തണലിലിരിക്കും പിള്ള ദാഹവുമറിയാ
നിനക്കുനിൻ മകൻ ദോഷം പറയുമ്പോൾ രസിക്കാ
നുണയല്ലവ്യസനമിതാരു സഹിക്കും(തനയൻ തേ
2
ഓമനക്കുട്ടൻ ഗോവിന്ദൻ ബല-
രാമനെക്കൂടെക്കൂടാതെ
കാമിനിമണി അമ്മതൻ നങ്ക
സീമനി ചെന്നു കേറീനാൻ
അമ്മയുമപ്പോൾ മാറണച്ചിട്ട-
ങുമ്മവെച്ചു കിടാവിനെ
അമ്മിഞ്ഞ നൽകിയാനദിപ്പിച്ചു
ചിന്മയനപ്പ്പ്പോളോതീനാൻ
ഒപ്പത്തിലുള്ള കുട്ടികളൊരു
മുപ്പ്പ്പത്തിരണ്ടു പേരുണ്ട്‌
അപ്പിള്ളേരായ്‌ വനത്തിൽ കളിപ്പാൻ
ഇപ്പ്പ്പോൾ ഞാനമ്മേ പോകട്ടെ
അയ്യോയന്നുണ്ണി പോകല്ലേയിപ്പോൾ
തിയ്യുപോലുള്ളവെയിലല്ലേ
വെറുതെയെന്നമ്മേ തടയല്ലേ പോട്ടെ
പരിചോടുണ്ണികൾക്കുണ്ണുവാൻ
നറുനെയ്‌ കൂട്ടിയുരുട്ടീട്ടും നല്ലൊ-
രുറതയിർ കൂട്ടിയുരുട്ടീട്ടും
വറുത്തോരുപ്പേരി പതിച്ചീട്ടീരണ്ടു
ഉരുളയുമെന്റെ മുരളിയും
തരികയെന്നമ്മെന്നലട്ടിച്ചാഞ്ചാടി
തരസാ കണ്ണൻ താൻ പുറപ്പെട്ടു
2
ഓമനക്കുട്ടൻ ഗോവിന്ദൻ ബല-
രാമനെക്കൂടെക്കൂടാതെ
കാമിനിമണി അമ്മതൻ നങ്ക
സീമനി ചെന്നു കേറീനാൻ
അമ്മയുമപ്പോൾ മാറണച്ചിട്ട-
ങുമ്മവെച്ചു കിടാവിനെ
അമ്മിഞ്ഞ നൽകിയാനദിപ്പിച്ചു
ചിന്മയനപ്പ്പ്പോളോതീനാൻ
ഒപ്പത്തിലുള്ള കുട്ടികളൊരു
മുപ്പ്പ്പത്തിരണ്ടു പേരുണ്ട്‌
അപ്പിള്ളേരായ്‌ വനത്തിൽ കളിപ്പാൻ
ഇപ്പ്പ്പോൾ ഞാനമ്മേ പോകട്ടെ
അയ്യോയന്നുണ്ണി പോകല്ലേയിപ്പോൾ
തിയ്യുപോലുള്ളവെയിലല്ലേ
വെറുതെയെന്നമ്മേ തടയല്ലേ പോട്ടെ
പരിചോടുണ്ണികൾക്കുണ്ണുവാൻ
നറുനെയ്‌ കൂട്ടിയുരുട്ടീട്ടും നല്ലൊ-
രുറതയിർ കൂട്ടിയുരുട്ടീട്ടും
വറുത്തോരുപ്പേരി പതിച്ചീട്ടീരണ്ടു
ഉരുളയുമെന്റെ മുരളിയും
തരികയെന്നമ്മെന്നലട്ടിച്ചാഞ്ചാടി
തരസാ കണ്ണൻ താൻ പുറപ്പെട്ടു