Sunday, November 9, 2008

3

നന്ദനന്ദനൻ ഗോവിന്ദൻ
സുന്ദരനിന്നിരാകാന്തൻ
എന്നുടെമാനസം തന്നിൽ-വന്നുദിക്കേണം
പന്നഗശയനനരവിന്ദലോചനൻ മുകുന്ദൻ
നന്ദിയോടെഗുരുവായൂർ
മന്ദിരേ വിളങ്ങുന്നൊരു(നന്ദനന്ദനൻ
പോതകന്മാരെവധിപ്പാൻ
ചേതസിചിന്ദിച്ചും കൊണ്ട്‌
പാതകിയായ്‌ നടക്കുന്ന പൂതന തന്നെ
വീതശങ്കം മുലയുണ്ടു
ജാതമോദം കൊലചെയ്തു
സ്ഫീതമാം മാറിടം തന്നിൽ
പൈതല്ലായ്‌ കിടന്നോരു(നന്ദനന്ദനൻ
ധൂത്തരായ്‌ പിറന്നോരു
ധാർത്തരാഷ്ട്രന്മാരെയെല്ലാം
തീർത്തിടാനായ്‌ പാർത്ഥൻ തന്റെ
തേർത്തടം തന്നിൽ
പാർത്ഥസാരഥിയായ്‌ രണ
പാർത്തലത്തിൽ പരന്നോരു
പാർത്ഥിവന്മാരെയൊടുക്കീട്ടാർത്തി
ധാത്രിക്കു തീർത്തൊരു(നന്ദനന്ദനൻ
മോഹവും വെടിഞ്ഞു പാരം
ദേഹവുമുപേക്ഷിച്ചുള്ളിൽ
ഐഹികാത്മ്യധ്യാനത്തോടെ-മേവിടുന്നോർക്കു
ഐഹികസുഖവും നല്ല
ലൗകികസൗഖ്യവും നിജ
ശക്തിയും ഭക്തിയും നല്ല മുക്തിയും നൽകുന്നോരു(നന്ദനന്ദനൻ

2 comments:

ചീര I Cheera said...

ദേതു രീതീലാ ചെല്ലാ?

kps said...

പിയാറേ,
ഏതുരീതീലാ ചൊല്ലാ ന്നു ചോദിച്ചാൽ,കാംബോജിരാഗം ന്നു പറയാംന്നല്ലാതെ എന്താ ചെയ്യാ?