Thursday, October 23, 2008

മുത്തശി കഥ

മുത്തശിക്കഥകളനവധി
മുത്താക്കിമാറ്റി പിന്നെ
മുത്തുക്കുടമൊന്നിൽ ഞാനൊരു
മുന്നാഴി മുത്തു നിറച്ചു.

മുത്തശി കഥ കേൾക്കാൻ
മൂവന്തി നേരത്തെത്തും
മൂന്നാലു പയ്യന്മാർക്കായ്‌
മുത്തുക്കുടമൊന്നു തുറക്കെ-
സ്വർണ്ണത്തിൻ ചിറകുകൾ വീശി
മുത്തുകളോരോന്നായോരോന്നായ്‌
മുറ്റത്തു പാറി നടക്കും
മൂവന്തി മയങ്ങും വരേയും.

പൂതത്തിൻ കഥയുണ്ടവയിൽ
പനമേലെ യക്ഷിയുണ്ട്‌
ചുണ്ണാമ്പു ചോദിക്കുന്ന
രക്ഷസ്സും കൂടെയുണ്ട്‌
വഴി തെറ്റിച്ചാളെയൊതുക്കും
പൊട്ടിയുമുണ്ടാകൂട്ടത്തിൽ
തീക്കട്ടക്കണ്ണുകളുള്ള
തീതുപ്പിയോടിയടുക്കും
പക്ഷിക്കഥ കേൾക്കുന്നേരം
പയ്യന്മാർക്കെല്ലാം പേടി!

കുട്ടികളോ ചേർന്നിരിക്കും
നിശ്വാസം നെഞ്ചിൽത്തട്ടും
അടുക്ക്ലയിൽനിന്നെത്തിനോക്കും
അമ്മയുടെ ശബ്ദം കേൾക്കാം
"കഥയില്ലാക്കഥകൾ ചൊല്ലി
കുട്ടികളെ പേടിപ്പിക്കണ്ട
രാത്രിയിലവർ സ്വപ്നം കാണും
വിരിയിലോ മൂത്രമൊഴിക്കും"

ഇല്ലാത്ത പല്ലുകൾ കാട്ടി
മുത്ത്ശിയുമങ്ങെത്തിച്ചേരും
കൈകൊണ്ടു കലാശം കാട്ടി
മുത്തശിയുമിങ്ങനെ ചൊല്ലും
"കഥ കേട്ടാൽ പേട്യാവും ന്നോ;
ഖീ;ഖീ;ഖീ!
ത്ര കഥയില്ലാണ്ടായോ
പാറുട്ട്യേ നിനക്ക്‌
ഞാനെത്ര കഥ കേട്ടൂ
എനിക്കിന്നുണ്ടാരേ പേടി?
മുണ്ടൻ വടി കയ്യിൽ കണ്ട്വോ
കൊടുക്കും ഞാനടിയഞ്ചെണ്ണം
ഓരോരോ പൂതത്തിനും
ഓരോരോ രക്ഷസ്സിനും"

കുട്ടികൾക്കാവേശമായ്‌
കൈകോർത്തവരാർത്തു വിളിച്ചു
മുത്തശിയെ വട്ടം ചുറ്റീ
വീഴാതെ നിലത്തു നിൽക്കാൻ
മുത്തശിയോ പാടുപെട്ടു!

Wednesday, October 22, 2008

ഒരു പ്രർത്ഥന

പ്രളയജലോപരി അലയുമൊരാലിലയിൽ
പെരുവിരലുണ്ടുരസിക്കും മനോജ്ഞരൂപം
അനുനിമിഷമെന്നകതാരിൽ തെളിഞ്ഞുനിൽക്കാൻ
അടിയനൊരു വരമേകണേ കൃപാനിധേ!
ഒരുപെരുമഴപോൽ വൻ വിപത്തു വന്നു നിൽക്കേ
ചെറുവിരലാലൊരു മലയെയുയർത്തി,പിന്നെ
ഒരുകുട ചമച്ചെനിക്കു നൽകുവാനായ്‌
പലവുരു ഞാൻ നിൻ പദം കുമ്പിടുന്നേൻ.
പലരും പലതും പറഞ്ഞു നിന്നെ
വളരും വലിയൊരു തസ്കരനാക്കി മാറ്റി
കനകം വിളയുമൊരു മണി കൈക്കലാക്കാൻ
കനിവില്ലാതറുകൊല നീ ചെയ്തുവെന്നും
പലരും പറഞ്ഞു നിൻ ചെവിയിലുമെത്തി,പക്ഷേ
മലർ വിരിയും പോൽ നിൻ ചിരി മാഞ്ഞതില്ലപ്പൊഴും!
ഇടരും ജീവിതയാത്രയിലടക്കിടെ
പടരും മുൾച്ചെടി മേനിയെ ക്‌Iറിടുമ്പോൾ
തരണേ ധൈര്യമെനിക്കു തമ്പുരാനേ
തളരാതെയൊന്നു പുഞ്ചിരിക്കാൻ
പനിമതി സഹസ്രം കണ്ടുവെന്നാകിലും,എൻ
പ്രിയനില്ലയിപ്പൊഴെന്റെ കൂടെ
ഇരുളടയും വഴിയിൽ ഞാൻ ഗതി മുട്ടി നിൽക്കേ
ഒരു തരി വെട്ടം എന്നുൾക്കണ്ണിനേകിടേണേ!

ഒരു പ്രർത്ഥന

പ്രളയജലോപരി അലയുമൊരാലിലയിൽ
പെരുവിരലുണ്ടുരസിക്കും മനോജ്ഞരൂപം
അനുനിമിഷമെന്നകതാരിൽ തെളിഞ്ഞുനിൽക്കാൻ
അടിയനൊരു വരമേകണേ കൃപാനിധേ!
ഒരുപെരുമഴപോൽ വൻ വിപത്തു വന്നു നിൽക്കേ
ചെറുവിരലാലൊരു മലയെയുയർത്തി,പിന്നെ
ഒരുകുട ചമച്ചെനിക്കു നൽകുവാനായ്‌
പലവുരു ഞാൻ നിൻ പദം കുമ്പിടുന്നേൻ.
പലരും പലതും പറഞ്ഞു നിന്നെ
വളരും വലിയൊരു തസ്കരനാക്കി മാറ്റി
കനകം വിളയുമൊരു മണി കൈക്കലാക്കാൻ
കനിവില്ലാതറുകൊല നീ ചെയ്തുവെന്നും
പലരും പറഞ്ഞു നിൻ ചെവിയിലുമെത്തി,പക്ഷേ
മലർ വിരിയും പോൽ നിൻ ചിരി മാഞ്ഞതില്ലപ്പൊഴും!
ഇടരും ജീവിതയാത്രയിലടക്കിടെ
പടരും മുൾച്ചെടി മേനിയെ ക്‌Iറിടുമ്പോൾ
തരണേ ധൈര്യമെനിക്കു തമ്പുരാനേ
തളരാതെയൊന്നു പുഞ്ചിരിക്കാൻ
പനിമതി സഹസ്രം കണ്ടുവെന്നാകിലും,എൻ
പ്രിയനില്ലയിപ്പൊഴെന്റെ കൂടെ
ഇരുളടയും വഴിയിൽ ഞാൻ ഗതി മുട്ടി നിൽക്കേ
ഒരു തരി വെട്ടം എന്നുൾക്കണ്ണിനേകിടേണേ!