Sunday, November 9, 2008

കൈകൊട്ടിക്കളിപ്പാട്ടുകൾ

1
തനയൻ തേ കേളെശോദേ ചെയ്തീടും സാഹസം
അവനേറ്റം വിരുതനായ്‌-നാണവുമവനൊരു മാനവുമില്ലാ
ഇരവും പകലുമവനവിടെവന്നിരിക്കും
തയിരും വണ്ണയും പാലുമവനു ഞാൻ കൊടുക്കും
അറകളിലാരുമറിയാതെവന്നു കടക്കും
ഉറിയിൽ വച്ചപാലെല്ലാം എടുത്തവൻ കുടിക്കും(തനയൻ തേ
പശുക്കളെയെല്ലാമവൻ വെളിക്കു വിട്ടയക്കും
കായ്കനികളെ തിന്മാൻ തെളിച്ചങ്ങോട്ടയക്കും
ശിസുക്കളോടൊരുമിച്ചുകളിക്കും പോരടിക്കും
മുഷ്ക്കുകളിവയെല്ലാമാരു സഹിക്കും(തനയൻ തേ
ചെറുപാത്രം കണ്ടതെല്ലാം കിണറ്റിലേക്കെറിയും
ഉരുളികളുരുളൻ കല്ലുരുട്ടിയിട്ടുടക്കും
പറകളും നാഴികളും പാടെതച്ചുപൊളിക്കും
പറവാനരുതു നിൻ മകൻ ചെയ്യും ദുരിതം(തനയൻ തേ
പണമുള്ളോർക്കിവയെല്ലാം ഒരു സാരമില്ലാ
തണലിലിരിക്കും പിള്ള ദാഹവുമറിയാ
നിനക്കുനിൻ മകൻ ദോഷം പറയുമ്പോൾ രസിക്കാ
നുണയല്ലവ്യസനമിതാരു സഹിക്കും(തനയൻ തേ
2
ഓമനക്കുട്ടൻ ഗോവിന്ദൻ ബല-
രാമനെക്കൂടെക്കൂടാതെ
കാമിനിമണി അമ്മതൻ നങ്ക
സീമനി ചെന്നു കേറീനാൻ
അമ്മയുമപ്പോൾ മാറണച്ചിട്ട-
ങുമ്മവെച്ചു കിടാവിനെ
അമ്മിഞ്ഞ നൽകിയാനദിപ്പിച്ചു
ചിന്മയനപ്പ്പ്പോളോതീനാൻ
ഒപ്പത്തിലുള്ള കുട്ടികളൊരു
മുപ്പ്പ്പത്തിരണ്ടു പേരുണ്ട്‌
അപ്പിള്ളേരായ്‌ വനത്തിൽ കളിപ്പാൻ
ഇപ്പ്പ്പോൾ ഞാനമ്മേ പോകട്ടെ
അയ്യോയന്നുണ്ണി പോകല്ലേയിപ്പോൾ
തിയ്യുപോലുള്ളവെയിലല്ലേ
വെറുതെയെന്നമ്മേ തടയല്ലേ പോട്ടെ
പരിചോടുണ്ണികൾക്കുണ്ണുവാൻ
നറുനെയ്‌ കൂട്ടിയുരുട്ടീട്ടും നല്ലൊ-
രുറതയിർ കൂട്ടിയുരുട്ടീട്ടും
വറുത്തോരുപ്പേരി പതിച്ചീട്ടീരണ്ടു
ഉരുളയുമെന്റെ മുരളിയും
തരികയെന്നമ്മെന്നലട്ടിച്ചാഞ്ചാടി
തരസാ കണ്ണൻ താൻ പുറപ്പെട്ടു
2
ഓമനക്കുട്ടൻ ഗോവിന്ദൻ ബല-
രാമനെക്കൂടെക്കൂടാതെ
കാമിനിമണി അമ്മതൻ നങ്ക
സീമനി ചെന്നു കേറീനാൻ
അമ്മയുമപ്പോൾ മാറണച്ചിട്ട-
ങുമ്മവെച്ചു കിടാവിനെ
അമ്മിഞ്ഞ നൽകിയാനദിപ്പിച്ചു
ചിന്മയനപ്പ്പ്പോളോതീനാൻ
ഒപ്പത്തിലുള്ള കുട്ടികളൊരു
മുപ്പ്പ്പത്തിരണ്ടു പേരുണ്ട്‌
അപ്പിള്ളേരായ്‌ വനത്തിൽ കളിപ്പാൻ
ഇപ്പ്പ്പോൾ ഞാനമ്മേ പോകട്ടെ
അയ്യോയന്നുണ്ണി പോകല്ലേയിപ്പോൾ
തിയ്യുപോലുള്ളവെയിലല്ലേ
വെറുതെയെന്നമ്മേ തടയല്ലേ പോട്ടെ
പരിചോടുണ്ണികൾക്കുണ്ണുവാൻ
നറുനെയ്‌ കൂട്ടിയുരുട്ടീട്ടും നല്ലൊ-
രുറതയിർ കൂട്ടിയുരുട്ടീട്ടും
വറുത്തോരുപ്പേരി പതിച്ചീട്ടീരണ്ടു
ഉരുളയുമെന്റെ മുരളിയും
തരികയെന്നമ്മെന്നലട്ടിച്ചാഞ്ചാടി
തരസാ കണ്ണൻ താൻ പുറപ്പെട്ടു

3 comments:

kps said...

രഘുവംശി,
രണ്ടു,മൂന്നു കൈകൊട്ടിക്കളിപ്പാട്ടുകൾ അയക്കുന്നു.ഇപ്പ്പ്പോൾ ഇതു പുസ്തകരൂപത്തിലും കിട്ടുന്നുണ്ടെന്നു കേട്ടു.ഇത്‌ ഒറ്റപ്പാട്ടുകൾ.പിന്നെ കഥകളിപ്പദങ്ങളും-eg നളചരിതം 1-ആം ദിവസം കുണ്ടിനനായക,2-ആം ദിവസം സാമ്യമകന്നോരുദ്യാനം,കീചകവധം ദൂതന്റെ പദം,ഉത്തരാസ്വയംവരം കുമ്മി,ഉത്തരന്റെ പദം etc...etc.ഉദ്ദേശ്ശിച്ചത്‌ ആയി എന്നു പ്രതീക്ഷിക്കുന്നു.

ഗുരുജി said...

സര്‍, വളരെ വളരെ നന്ദി..
ഞാന്‍ ഇതു കോപ്പി എടുക്കുന്നു...നന്ദി..

ബഷീർ said...

:)