Saturday, November 15, 2008

കൈകൊട്ടിക്കളി

ചഞ്ചലാക്ഷിമാരേ വരു നമ്മൾക്കിന്നു കളിക്കേണം
നാളെയെന്തെന്നാലോചിക്കാൻ സമയമില്ലാാ‍-
രാമപുരം വാരിയർതൻ വഞ്ചിപ്പാട്ടു പാടിക്കൊണ്ടു
രാവുവരെ നമുക്കിന്നു കളി തുടരാം
അതു പോരായെന്നു തോന്നിൽ ഉണ്ണായിവാരിയന്റെ
കഥകളിപ്പദങ്ങളുംകളിച്ചീടാലോ
അതും പോരായെന്നാണെങ്കിൽ ഇരയിമ്മൻ തൻപിയുടെ
നല്ലനല്ലപദങ്ങളുംകുമ്മിയുമുണ്ട്‌
എന്നിട്ടും പോരായെങ്കിൽ അമ്മായി പഠിപ്പിച്ച
നിരവധി പാട്ടുകളുമെനിക്കറിയാം

മേനിയൊക്കെ ഉലയട്ടെ കപോലങ്ങൾ ചുവക്കട്ടെ
ദുർമ്മേദസ്സു മേനിയിൽനിന്നൊഴിഞ്ഞുപോട്ടെ
എന്റെയഛൻ ചന്തേൽപോയിതിരിച്ചെത്താനേറെയാവും
അതുവരെ നമുക്കിന്നു കളിക്കാമല്ലൊ
എന്റെയമ്മ വിരുന്നുണ്ടു നാളെമാത്രമെത്തിച്ചേരും
അതുവരെ നമുക്കിന്നു കളിക്കാമല്ലൊ
എന്റെ കാന്തൻ സുന്ദരേട്ടൻ സന്ധ്യക്കങ്ങു വീട്ടിലെത്തും
അതുവരെ നമുക്കിന്നു കളിക്കാമല്ലൊ
എന്റെ കാന്തൻ ചന്ദ്രചൂഡൻ ഇപ്പോൾ തന്നെയെത്തുമല്ലൊ
എനിക്കിപ്പോൾ കളി നിർത്തി കൂടെപ്പോകേണം
എന്റെ വേളി കഴിഞ്ഞിട്ടിന്നു മൂന്നു ദിനം മാത്രമല്ലെ
രാത്രിവരെകളിക്കുവാൻ എന്നെകാക്കണ്ടാ

1 comment:

kps said...

പാട്ടുകച്ചേരിക്ക്‌ അവസാനം 'തുക്കട' പാടുന്ന പോലെ,ഓണക്കാലത്തൊക്കെ ഉച്ചതിരിഞ്ഞാൽ സന്ധ്യയേറെച്ചെല്ലുന്ന വരെ കളിക്കുന്ന കൈകൊട്ടിക്കളിയുടെ അവസാനവുമുണ്ടാവും,തുക്കടകൾ-മുട്ടോളം കേറി ചോണനുറുമ്പ്‌,കോഴിക്കോട്ടങ്ങാടിയിൽ തീപിടിച്ചു കേട്ടാൽ പൊളിയെന്നു തോന്നരുതേ,ഇത്യാദി-ആ മട്ടുക്കൊന്നു വഞ്ചിപ്പാട്ടു രീതിയിൽ തന്നെ ശ്രമിച്ചു നോക്കിയതാണ്‌.