Sunday, November 9, 2008

2

ഓമനക്കുട്ടൻ ഗോവിന്ദൻ ബല-
രാമനെക്കൂടെക്കൂടാതെ
കാമിനിമണി അമ്മതൻ നങ്ക
സീമനി ചെന്നു കേറീനാൻ
അമ്മയുമപ്പോൾ മാറണച്ചിട്ട-
ങുമ്മവെച്ചു കിടാവിനെ
അമ്മിഞ്ഞ നൽകിയാനദിപ്പിച്ചു
ചിന്മയനപ്പ്പ്പോളോതീനാൻ
ഒപ്പത്തിലുള്ള കുട്ടികളൊരു
മുപ്പ്പ്പത്തിരണ്ടു പേരുണ്ട്‌
അപ്പിള്ളേരായ്‌ വനത്തിൽ കളിപ്പാൻ
ഇപ്പ്പ്പോൾ ഞാനമ്മേ പോകട്ടെ
അയ്യോയന്നുണ്ണി പോകല്ലേയിപ്പോൾ
തിയ്യുപോലുള്ളവെയിലല്ലേ
വെറുതെയെന്നമ്മേ തടയല്ലേ പോട്ടെ
പരിചോടുണ്ണികൾക്കുണ്ണുവാൻ
നറുനെയ്‌ കൂട്ടിയുരുട്ടീട്ടും നല്ലൊ-
രുറതയിർ കൂട്ടിയുരുട്ടീട്ടും
വറുത്തോരുപ്പേരി പതിച്ചീട്ടീരണ്ടു
ഉരുളയുമെന്റെ മുരളിയും
തരികയെന്നമ്മെന്നലട്ടിച്ചാഞ്ചാടി
തരസാ കണ്ണൻ താൻ പുറപ്പെട്ടു

3 comments:

P.C.MADHURAJ said...

ഇതു വെണ്മണിയുടേതാണെന്നറിയുമോ?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വെണ്മണിയുടെതാണെന്നറിയില്ലായിരുന്നു. അതു പറഞ്ഞൗതന്നതിന്‌ മധുരാജിനു നന്ദി.
ചെറുപ്പത്തില്‍ പാടൂമ്പോല്‍ ചിലപ്പോള്‍ വരികള്‍ മറന്നു പോയിട്ട്‌
"ഉരുളയും കൂട്ടീട്ടുരുട്ടീട്ടും
പിന്നൊരുരുളയും കൂട്ടീട്ടുരുട്ടീട്ടും "
എന്നു പാടിയതോര്‍മ്മയുണ്ട്‌

SunilKumar Elamkulam Muthukurussi said...

വെണ്മണി മഹന്റെ തിരുവാതിരക്കളിപ്പാട്ട് (കാളിയമർദ്ദനം) ആണെന്ന് തോന്നുന്നു. ശരിയാണോ മധു?

baakkiyO?

-സു-