tag:blogger.com,1999:blog-15305934538487271832024-03-13T09:28:12.774+05:30ആത്മവിചാരംഭഗവത്ഗീതയില് നിന്നുമുള്ള പ്രചോദനം ഉള്‍ക്കൊണ്ട് മനസ്സില്‍ വരുന്നതൊക്കെ എഴുതിയിടുന്നു..kpshttp://www.blogger.com/profile/14721144542663013831noreply@blogger.comBlogger40125tag:blogger.com,1999:blog-1530593453848727183.post-80618186648604064022012-08-04T18:13:00.001+05:302012-08-04T18:13:32.402+05:30മണിയറയില്‍ നിന്നുള്ള അടയാളവാക്യങ്ങള്‍

"എന്തിനു ഊരീ പ്രിയേ! ഈ പൊന്മോതിരങ്ങള് ,
ചന്തമേകുന്നു ഇവക്കു നിന്
കരാംഗുലികള്‍"

"കല്ല് കല്ല്യാണിയായതാം ഒരു കഥ
വല്ലഭാ ഞാന്‍ കേട്ടൂ; നിന്
പാദസ്പര്ശത്താല്!
ഉണ്ടേറേ കല്ലുകള്‍ എന്‍ മൊതിരങ്ങളില്‍,
ഉണ്ടവയില്‍
നവരത്നമോതിരങ്ങളും
തെല്ലുണ്ട് ഭയം! എനിക്കി
ശയ്യാഗൃഹത്തില്
കല്ല്യാണിമാരുണ്ടായാലോ നിന്
സ്പര്‍ശത്താല്‍!"

"വേണ്ടല്‍പ്പവും ഭയം ഈ മണിയറയില്‍
ഏകപത്നീവൃതം
ഞാനെടുത്തൂ ദേവീ
കല്ല്യാണിമാരെത്രയുണ്ടായാലും പാരില്‍
കല്ല്യാണി നീ
മാത്രമെനിക്കു പത്നി"

ഓതിപോല്‍ ശ്രീരാമന് മാരുതീകര്‍ണ്ണങ്ങളില്‍
സീതക്കു
നല്‍കാനീ അടയാളവാക്യം!

kpshttp://www.blogger.com/profile/14721144542663013831noreply@blogger.com1tag:blogger.com,1999:blog-1530593453848727183.post-76124744106656386472012-08-04T18:08:00.001+05:302012-08-04T18:08:33.079+05:30ഓണക്കാലം

കള്ളക്കര്‍ക്കിടകം കഴിഞ്ഞുപോയി-
പൊന്‍ ചിങ്ങമാസം തുടങ്ങിക്കഴിഞ്ഞു.
പൊന്നിന്
കിരിടമണിഞ്ഞു മാവേലി
വന്നുചേരും പോല്‍ തിരുവോണനാളില്‍!
അത്തം മഴയില്‍
കുതിര്‍ന്നുപോയാല്‍-
വെയിലില്‍ തിളങ്ങും പോല്‍ ഓണക്കാലം!
മാവേലിമന്നന്
വരുന്ന കാലം
മലയാളമക്കള്‍ക്കൊരുത്സവക്കാലം.

അച്ഛനുമമ്മക്കും
സന്തോഷമാവാന്,
മക്കളെല്ലാവരും ചേരുന്ന കാലം.
ദൂരെയുള്ളവര്‍
വരുന്നകാലം,
ദാരിദ്ര്യമെല്ലാം മറക്കു(യ്ക്കു)ന്ന കാലം!
പൂക്കള്‍ നിറയെ
വിരിയുന്ന കാലം,
പൂവിളി വാനിലുയരുന്നകാലം,
കുട്ടികള്‍ക്കെല്ലാം
ഒഴിവുകാലം,
കൊട്ടയില്‍ പൂക്കള്‍ നിറയും കാലം,
മുറ്റത്തു പൂക്കളം തീര്‍ക്കുന്ന
കാലം,
മുറ്റത്ത് തേവരെ വക്കുന്നകാലം,
ഓണപ്പുടവ
ലഭിക്കുന്നകാലം,
ഓണമുണ്ണാന്‍ കാണം വില്‍ക്കുന്ന കാലം.
പുത്തനുടുപ്പുകള്‍
ധരിക്കുന്നകാലം,
ചെത്തിനടക്കുവാന്‍ തോന്നുന്നകാലം,
അമ്മക്കടുക്ക്ലയില്‍
തിരക്കുകാലം,
അടുപ്പൊന്നു വേറേ കൂട്ടുന്നകാലം.
സദ്യവട്ടങ്ങള്‍
നിറയുന്നകാലം,
തീന് മേശ വട്ടം
കുറയുന്നകാലം
'ടി.വി'യിലൊക്കെപ്പരസ്യകാലം,
'നെറ്റില്‍' മെസ്സേജിന്റെ
പൂരക്കാലം!
ചന്തയില്‍ പോയാല്‍ തീവിലക്കാലം,
ചിന്തിച്ചാലോ മനം
പൊള്ളുന്നകാലം.
കര്‍ഷകര്‍ക്കൊക്കെയും കഷ്ടകാലം,
കച്ചോടക്കാര്‍ക്കൊരു
കൊയ്ത്തുകാലം,.

മാവേലിമന്നന്
വരുന്നകാലം,
മലയാളമാക്കള്‍ക്കൊരുത്സവക്കാലം!

kpshttp://www.blogger.com/profile/14721144542663013831noreply@blogger.com0tag:blogger.com,1999:blog-1530593453848727183.post-49551826786453583602011-11-15T09:44:00.000+05:302011-11-15T09:45:48.241+05:30'അമ്മ'യുടെ അര്ത്ഥംഅമ്മയെന്നപദം ആദ്യമായ് ചൊല്ലിപോല്‍
അര്‍ത്ഥമറിയാത്ത വാക്കാണതിന്നും
അര്‍ത്ഥമറിയുവാന്‍ നിഘണ്ടുകള്‍ നൊക്കി
അര്‍ത്ഥമില്ലാത്ത ചില അര്‍ത്ഥങ്ങള്‍ കിട്ടി.

അമ്മതന്‍ രൂപമില്ലാത്തൊരര്‍ത്ഥം,
അമ്മതന്‍ ഭാവമില്ലാത്തൊരര്‍ത്ഥം,
അമ്മമനസ്സൊട്ടുമില്ലാത്തൊരര്‍ത്ഥം,
എത്ര നിരര്‍ത്ഥകം, ഓര്‍ത്താലൊ ദു:സഹം!

അമ്മക്കില്ലേ നിരവധി രൂപങ്ങള്‍?
നിഷ്കളങ്കയാമൊരു ബാലികാരൂപം,
സ്വപ്നങ്ങള്‍ നെയ്യും കുമാരിതന്‍ രൂപം,
യൗവ്വനയുക്തതന്‍ ലാവണ്യരൂപം,
കല്ല്യാണപ്പന്തലില്‍ മുഗ്ധരുപം,
ഗര്‍ഭകാലത്തെ ദീനരൂപം,
അമ്മയാകുമ്പോള്‍ ഒരമ്മതന്‍ രുപം,
മുത്തശ്ശിയാകുമ്പോള്‍ മുത്തശ്ശി രുപം,
അന്നമൂട്ടുമ്പോള്‍ ഒരന്നപൂര്‍ണ്ണ!
കൈനീട്ടമേകുമ്പോള്‍ ശ്രീമഹാലക്ഷ്മി,
തൊട്ടുതലോടുമ്പോള്‍ ശ്രീ പരമേസ്വരി,
എണ്ണിയാല്‍ തിരാത്ത സുന്ദര രുപങ്ങള്‍!!

എണ്‍ണ്മറ്റുള്ളതാം രൂപഭാവങ്ങളും
സമാനതയില്ലാത്ത 'തങ്ക'മനസ്സും
ചേര്‍ത്തുവെച്ചുകൊണ്ടര്‍ത്ഥം പറയുവാന്‍
അക്ഷരങ്ങള്‍ക്കാകുമോ; ഇല്ലില്ല നിശ്ചയം
ആര്‍ക്കാകുമമ്മതന്‍ അര്‍ത്ഥം പറയുവാന്‍
അമ്മേ മഹാമായേ നീ തന്നെ ശരണം
അമ്മേ മഹാമായേ നി തന്നെ ശരണം
നീ തന്നെ ശരണം,നീ തന്നെ ശരണം.

ശുഭംkpshttp://www.blogger.com/profile/14721144542663013831noreply@blogger.com2tag:blogger.com,1999:blog-1530593453848727183.post-60489945638889083652011-11-14T10:19:00.000+05:302011-11-14T10:21:20.687+05:30പേരിലുണ്ട് പലതും!പേരിലെന്തിരിക്കുന്നു? ചോദ്യം
പേരിലുണ്ട് പലതും! ഉത്തരം
പേരിലെന്താ ഇത്രക്കിരിക്കാന്‍?
പോരു വേണ്ടാ പറയാം, ഇരിക്കു.
ആരു നല്കീ ഈ നദിക്കൊരു പേര്,
കാവേരിയെന്നൊരു പെണ്ണിന്റെ പെര്.
വേറെയില്ലേ നദികളനേകം
പേരവക്കും പെണ്ണിന്റെ പേരുകള്‍!
സിന്ധുവെന്നും സരസ്വതിയെന്നും
ഗംഗയും യമുനയും ഗോദാവരിയും
എന്തിനിട്ടു പോയവര്‍ നദിക്കൊക്കെ
സുന്ദരിമാരുടെ പേരുകള്‍ മാത്രം!
ഇല്ലേ നിനക്കൊരു പൊന്നു പെങ്ങള്
കാവേരിയെന്നൊരു സുന്ദരിക്കോത
കള്ളുകുടിച്ചൊരു കശ്മലന് വന്നു
പൊന്നു പെങ്ങളെ കയറിപ്പിടിച്ചാല്‍
കയ്യു കെട്ടി നീ നോക്കി നില്‍ക്കുമോ?
പല്ലിടിച്ചവന്റെ കയ്യില്‍ കൊടുക്കുമൊ?
ഇല്ലെ നിന്നുടെ വീടിന്റെ പിന്നിലായ്
അല്ലലില്ലാതൊഴുകുന്ന കാവേരി
നഞ്ഞുകലക്കും ചെകുത്താന്മാര് വന്നാല്‍
മണല്‍ കൊള്ളയടിക്കുന്ന കൂട്ടര് വന്നാല്‍
കുപ്പ പുഴയിലൊഴുക്കാന്‍ വന്നാല്‍
അയ്യേ !നിനക്കാകുമോ നോക്കിനില്ക്കാന്?
ആരല്ല നിന്റെ പെങ്ങളിപ്പോള്‍
നീര് തരും സുന്ദരി കാവേരിയോ?
പേരിട്ടിവള്‍ക്ക് കാരണോന്മാര്
സ്നേഹിച്ചിവളെ തന് പുത്രിയേ പോല്‍
'പേരിലുണ്ട് പലതു'മെന്നുളൊരു
നേരു നിനക്കു മനസ്സിലായോ?
ശുഭംkpshttp://www.blogger.com/profile/14721144542663013831noreply@blogger.com2tag:blogger.com,1999:blog-1530593453848727183.post-73052516671412861402010-11-08T15:39:00.001+05:302010-11-08T15:47:45.385+05:30പ്രാര്ഥനഅജ്ഞാനമന്ധകാരം ജ്ഞാനമോ പ്രകാശവും
വിജ്ഞാന ലോകമെത്താന്‍ മാര്‍ഗ്ഗം തുറന്നീടണേ !
രോഗങ്ങള്‍ ദു:ഖകരം ആരോഗ്യം ആഹ്ളാദവും
ദു:ഖത്തെ നേരിടുവാന്‍ ശക്തി ലഭിച്ചീടണേ !
കാമമൊഹാദികലും ലോഭവും മാത്സര്യവും
കെട്ടുകള്‍ നെയ്തു നമ്മേ അടിമയായ് മാറ്റീടുന്നു,
കെട്ടുകള്‍ പൊട്ടിച്ചീടാന്‍ കെല്പുലഭിച്ചീടണേ !
നിത്യ സത്യത്തിന് ജ്ഞാനമുള്ളിലുദിച്ചീടണേ
മാനവ ഹ്രിദയമാം വീണയിലുണരട്ടെ
മാധവ സ്നേഹത്തിണ്റ്റെ രാഗതരംഗമെന്നും

ശുഭംkpshttp://www.blogger.com/profile/14721144542663013831noreply@blogger.com0tag:blogger.com,1999:blog-1530593453848727183.post-42443137774970273952010-11-08T10:14:00.002+05:302010-11-08T10:23:52.802+05:30വെളിച്ചം വരട്ടെഅന്ധകാരത്തിന്നറുതിവരുത്തുവാന്
പന്തംകൊളൂത്തിക്കളത്തിലിറങ്ങുന്ന
ധന്യനാം ഗുരുനാഥന് സൂര്യദേവനെ
വന്ദിക്കുന്നു, സൂര്യഗായത്രിമന്ത്രത്താല്‍!

പഞ്ചഭൂതാത്മകം ലോകത്തെക്കാണുവാന്‍
പഞ്ചേന്ദ്രിയങ്ങളിലഗ്രജന്‍ കണ്ണിനും
ഇന്ദ്രജാലം നിറക്കും മനക്കണ്ണിനും
കണ്ണായ കണ്ണനെ കൈതൊഴുന്നു,സദാ

നേത്രരോഗങ്ങളാല്‍ പീഡിതരാമൊരു-
കൂട്ടം ജനങ്ങള്‍ക്ക് കാഴ്ച ലഭിക്കുവാന്‍
യ്ജ്ഞം നടത്തുമനേകം വിദഗ്ദ്ധര്‍ക്ക്
നേരുന്നൊരായിരം മംഗളാശംസകള്‍

ശുഭം

നേത്രശസ്ത്രക്രിയയെത്തുടര്‍ന്ന് കാഴ്ച കിട്ടിയ ഒരു വ്യക്തി.kpshttp://www.blogger.com/profile/14721144542663013831noreply@blogger.com1tag:blogger.com,1999:blog-1530593453848727183.post-43986337489828016892010-10-21T10:06:00.000+05:302010-10-21T10:08:49.094+05:30വഎkpshttp://www.blogger.com/profile/14721144542663013831noreply@blogger.com0tag:blogger.com,1999:blog-1530593453848727183.post-89398620742678978602010-02-15T10:17:00.000+05:302010-02-15T10:18:23.372+05:30രാധവൃന്ദാവനത്തിലൊരു പേരാലിൻ ചുവട്ടിൽ
ചിന്താമഗ്നയായ് നിൽപ്പവളേ.......
ചിന്താമഗ്നയായ് നിൽപ്പവളേ....
അകലത്തിലലിയുന്ന വേണുനിനാദത്തിൽ
അറിയാതെ ഒരിനിമിഷം അലിഞ്ഞുപോയോ?
നീ, അറിയാതെ ഒരു നിമിഷം അലിഞ്ഞുപോയോ?
ഇനിവരും ദ്വാപരയുഗത്തിലെ കണ്ണന്റെ
കളികൂട്ടുകാരിയാകാൻ മോഹമുണ്ടോ,
നിനക്ക്,കളികൂട്ടുകാരിയാകാൻ മൊഹമുണ്ടോ?
പലകാലം ബ്രഹ്മത്തിൻ നിഴലായ നിനക്കിനി
പുതിയൊരു ജന്മത്തിൻ കാര്യമുണ്ടോ,
പുതിയൊരു ജന്മത്തിൻ കാര്യമുണ്ടോ?kpshttp://www.blogger.com/profile/14721144542663013831noreply@blogger.com1tag:blogger.com,1999:blog-1530593453848727183.post-43233602205846475232010-02-15T09:56:00.000+05:302010-02-15T09:57:24.980+05:30ശാസ്താവിനോട്ഹരിഹരപുത്രന്റെ തിരുനാമം ജപിക്കുമ്പോൾ
അതിരറ്റ സന്തോഷമെൻ ഹൃദയത്തിൽ നിറയുന്നു
കലികാലവൈഭവത്താൽ ഉരുകും ഹൃദന്തങ്ങളിൽ
പുതുമഴയായിവരും ശരണമന്ത്രങ്ങളെല്ലാം
അതിരില്ലാമോഹങ്ങളാൽ കദനം ചുമക്കുന്നോർ
ഞങ്ങൾക്കഭയമേകീടണേ നിത്യചൈതന്യമേ!
അകതാരിൽ അമരുന്ന ചൈതന്യമറിയാതെ
അലയുന്നു നാം വൃഥാ ശിൽപത്തിൻ ഭംഗി കാണാൻ.
അഴകോടെ ഒഴുകിയെത്തും പമ്പയിൽ കുളിച്ചുതോർത്തി
മലനിരകൾ താണ്ടി തളർന്നിരിക്കുമ്പോൾ
ഒരു ചെറുതെന്നെലായ് എന്നരികിലെത്തണേ
പരിതാപമകറ്റുവാൻ തമ്പുരാനേ!
തിരുമുമ്പിലെത്തി കൈ കൂപ്പി നിന്നിടുമ്പോൾ
നിറയണേ ഹൃദയത്തിൽ നിൻ ദിവ്യരൂപം
ഒടുവിൽ മലയിറങ്ങി കദനക്കടലിലാണ്ടു
വഴിയറിയാതെ ഞങ്ങളലഞ്ഞിടുമ്പോൾ
ഒരുമണിവിളക്കായ് അകതാരിൽ തെളിയണേ
ഒരുകോടി ഭാനുസമപ്രഭാപൂരമേ!kpshttp://www.blogger.com/profile/14721144542663013831noreply@blogger.com1tag:blogger.com,1999:blog-1530593453848727183.post-85158443375773903172010-01-22T09:49:00.000+05:302010-01-22T09:51:49.490+05:30കാവിലമ്മയോട്കുന്തിപ്പുഴയുടെ തീരത്തു നിൽക്കുന്ന
ചന്തമിയന്നൊരു ദേവിതൻ ക്ഷേത്രത്തിൽ
വാണരുളീടുന്നു ദേവി മഹേശ്വരി
ദാരികനെ കൊന്ന ശ്രീഭദ്രകാളി!
ദേവിതൻ കൺകളിൽ തിനാളമുണ്ട്
സർവ്വവും പൂതമാക്കുമൊരഗ്നി
ഒരുകയ്യിൽ ഒളിമിന്നും പടവാളുമുണ്ട്
മറുകയ്യിൽ കൂർത്ത ചുരികയുമുണ്ട്
ഇനിയൊരു കയ്യിലോ ശൂലവുമുണ്ട്
ഇതരത്തിൽ ദാരികൻ തലയുമുണ്ട്
കണ്ണിൽ സ്ഫുരിക്കുമൊരഗ്നിയാലെന്റെ
ഉള്ളിലഹങ്കാരം ഭസ്മമാകട്ടെ!
കയ്യിലമരും പടവാളു കൊണ്ടെന്റെ
ഉള്ളിലസൂയതൻ വേരറുക്കട്ടെ!
മൂർച്ചയേറും ചുരികയാലെന്നുടെ
കാമമോഹങ്ങളെ ഛേദിച്ചിടട്ടെ!
വേറിട്ട ദാരികൻ തലയെന്നപോലെ
മാറട്ടെ എന്നിലെ മദമാത്സര്യങ്ങൾ!
ദാരികനെന്നിൽ തലയുയർത്തും നേരം
ശൂലത്താലവനുടെ തലയറുത്തീടണേ!kpshttp://www.blogger.com/profile/14721144542663013831noreply@blogger.com2tag:blogger.com,1999:blog-1530593453848727183.post-3383453550355237262010-01-20T11:10:00.000+05:302010-01-20T11:12:51.092+05:30പുഴയുടെ രോദനംതാഴത്തു താളത്തിൽ ഇഴയും പുഴയുടെ
തീരത്തു ഞാൻ വന്നു നിന്ന നേരം
മണൽ വാരി ശോഷിച്ചു ചാലായിമാറിയ
പുഴയുടെ രോദനം ചെവിയിലെത്തി.
"ജലമൂറ്റിയെടുത്ത മനുഷ്യരെൻ
ജലനിധിയാകവെ കവർന്നെടുത്തു
മണൽ വാരിവാരിയിനിയവരെന്റെ
വാരിയെല്ലും മുറിച്ചെടുക്കും
അനുദിനം തള്ളുന്ന മാലിന്യമിന്നെന്റെ
ശ്വാസഗതിയ്കും തടസ്തമായി!
മീൻ പിടിക്കാൻ വിഷം കലക്കിയവരെന്റെ
മക്കളെയെല്ലാം കൊന്നൊടുക്കി
എന്നു വരുമിനി ധന്യരാം മാനവർ
ഭഗീരധനെപോൽ പ്രയത്നശാലി!
അന്ത്യശ്വാസം വലിക്കുമൊരമ്മതൻ
ചാരത്തിരിക്കാൻ,ഒന്നു തലോടുവാൻ!!!kpshttp://www.blogger.com/profile/14721144542663013831noreply@blogger.com1tag:blogger.com,1999:blog-1530593453848727183.post-89232747583740145102009-07-10T14:51:00.001+05:302009-07-10T15:01:31.453+05:30വെള്ളിത്തിരഅമ്പലമേടിൻ പടിഞ്ഞാറെ ചെരുവിലായ്
ആയിരം തിരി കത്തിയടങ്ങവേ
മാനത്തിൻ മുറ്റത്തൊരഞ്ചാറു പെണ്ണുങ്ങൾ
കുംകുമചേലയുടുത്ത്രുങ്ങീ
ആലിനെത്തൊട്ടു വലം വെക്കും മുഖങ്ങളിൽ
ആരോമലേ നിന്നെ ഞാൻ പരതി നിന്നൂ
അന്തിച്ചുവപ്പിൽ തുടുത്ത മുഖവുമായ്
മന്ദഹസിച്ചു നീയണഞ്ഞനേരം
ഹർഷോന്മാദത്താൽ പരിസരം നഷ്ടമായ്
ഇത്തിരി നേരം ഞാൻ തരിച്ചു നിന്നൂ
ആയുസ്സിന്റെ തുണ്ടുമായ് പകലവൻ
എന്നും പടിഞ്ഞാറു മറയുന്ന നേരം
ആവിർഭവിക്കും എൻ മനസ്സാം വെള്ളിത്തിരയിൽ
ദിവ്യമാം നിന്റെ മനോജ്ഞരൂപം.kpshttp://www.blogger.com/profile/14721144542663013831noreply@blogger.com2tag:blogger.com,1999:blog-1530593453848727183.post-5927829261569295792009-06-16T13:51:00.000+05:302009-06-16T13:53:30.537+05:30ഇഷ്ടം വിചിത്രംഇഷ്ടമാണെനിക്കിന്നും എൻ മുത്തശ്ശി പാർത്ത വീടും
ഈ നാട്ടിൻപുറത്തിൻ മാറ്റുകൂടുമോരമ്പലവും.
അമ്പലമുറ്റത്തുള്ളോരാൽത്തറയെനിക്കിഷ്ടം
ആൽത്തറമേലിരുന്നു സൊള്ളുവാനേറെയിഷ്ടം
ആൽത്തറമേലെനിന്നും വിശറിവീശുമൊരു-
വൃദ്ധനാമാൽമരവുമെത്രയുമെനിക്കിഷ്ടം.
ആൽത്തറക്കരികിൽ നിൽക്കും മാവിനെയെനിക്കിഷ്ടം,
ആരുകൾ നിറഞ്ഞുള്ള മാങ്ങയുമെനിക്കിഷ്ടം.
അമ്പലക്കുളത്തിൽ കൂത്തുമറിയാനെനിക്കിഷ്ടം
ആറാട്ടുകുളിക്കുവാനോ അതിലുമേറെയിഷ്ടം.
പഴയതാം തറവാട്ടിലെ ഗന്ധമെനിക്കിഷ്ടം
കൊയ്തുകൂട്ടിയനെല്ലിൻ മണവുമെനിക്കിഷ്ടം
കൗതുകമേറുമെനിക്കെൻ പെണ്ണിന്റെ ഗന്ധമിഷ്ടം
പുതുമഴ പെയ്താൽ മന്നിൻ മണവുമെനിക്കിഷ്ടം.kpshttp://www.blogger.com/profile/14721144542663013831noreply@blogger.com5tag:blogger.com,1999:blog-1530593453848727183.post-8815803477745198942009-04-27T10:09:00.000+05:302009-04-27T10:10:42.004+05:30ഗുരുനാഥൻഎന്റെ ഗുരുനാഥനച്ചുവമ്മാവൻ
അച്ഛനുമമ്മക്കുമേറെ പ്രിയങ്കരൻ
കാഴ്ചയിൽ ശ്രീമാൻ,വാക്കിലൊ സൗമ്യനും
വേഴ്ചക്കോ ഉത്തമൻ,ഋജുത്വം ധരിച്ചവൻ
വശ്യമാം പുഞ്ചിരി സ്വായത്തമായവൻ,
വിശ്വാസയോഗ്യൻ,പരഗുണതൽപരൻ
ശിഷ്യസമ്പത്താൽ സമ്പന്നനായവൻ
നിശ്ചയദാർഢ്യം കൈമുതലുള്ളവൻ
ബാല്യത്തിലെന്നെ കേൾപ്പിച്ച കഥകൾ
ഇന്നുമെന്നുള്ളിൽ തെളിഞ്ഞുനിൽപ്പൂ.
രാമായണത്തിലെ രാമനും സീതയും
കുരുക്ഷേത്രഭൂവിലെ നായകന്മാരും
വാശിയേറീടും ഭാരതയുദ്ധത്തിൽ
വീ ററ്റ പാർത്ഥനു ധൈര്യമേകാൻ
ഗീത ചമച്ചൊരു ജ്ഞാനിതൻ രൂപവും
ഇന്നുമെന്നുള്ളിൽ തിളങ്ങി നിൽപ്പൂ.
എന്നിലെയെന്നെ ഞാനാക്കിമാറ്റുവാൻ
എൻ ഗുരുനാഥൻ പകർന്നൊരു സ്വാധീനം
നന്ദിയോടെ സ്മരിക്കുന്നീ വേളയിൽ
ധന്യതയേറുമീ ഭരണി നാളിൽ.
ആയിരം ചന്ദ്രനെക്കാണുമീ സുദിനത്തിൽ
ആരോഗ്യമോടെ ഇനിയും കഴിയുവാൻ
എൻ ഗുരുനാഥനു ഭാഗ്യം ലഭിക്കട്ടെ!!
എങ്ങും നിറഞ്ഞവൻ തുണച്ചിടട്ടെ!!kpshttp://www.blogger.com/profile/14721144542663013831noreply@blogger.com2tag:blogger.com,1999:blog-1530593453848727183.post-8160284292064596142009-04-22T10:14:00.000+05:302009-04-22T10:17:21.085+05:30മുത്തശ്ശനും ജപ്തിയുംകുന്നത്തു വാസമുറപ്പിച്ചൊരാസാമി
കിട്ടുവാനുള്ള തൻ പണം പിരിക്കുവാൻ
എത്തിയൊരിക്കൽ മുത്തശ്ശന്റെ മുന്നിൽ
കുത്താമ്പുള്ളിക്കാരൻ ആമീനുമൊന്നിച്ച്

കത്തും വെയിലിൽ നടന്നുവലഞ്ഞൊരു
കുത്തമ്പുള്ളിക്കാരൻ തരകന്റെ ദാഹം
ഒട്ടുമുക്കാലും ശമിപ്പിച്ചു-മുത്തശ്ശി
കുട്ടിച്ചെമ്പിൽ കലക്കിയ സംഭാരം.
പാരം വിശപ്പാൽ വലഞ്ഞ തരകനും
പാതിയടഞ്ഞ തൻ കൺകൾ തുടച്ചിട്ടു
ചാരുകസേരയിൽ കുനിഞ്ഞിരിക്കും
മുത്തശ്ശനോടിങ്ങനെ ചൊല്ലി മെല്ലെ-
"പത്തു നാഴിക താണ്ടി ഞാനത്തിയീ
കാട്ടുമുക്കിൽ, അഹോ, നിങ്ങൾ കേൾക്കണം
കിട്ടിയില്ലെനിക്കൊന്നും കഴിക്കുവാൻ
കിട്ടുമോ വല്ലതും പശിയടക്കാൻ?"
കട്ടുപ്പത്തായത്തിൽ ചാരിക്കിടക്കുന്ന
മുത്തശ്ശിയെ നോക്കിപ്പറഞ്ഞു മുത്തശ്ശനും
"വിശന്നുവരുന്നവൻ വൈശ്വാനരനത്രേ!
കൊടുക്കുക വല്ലതും ബാക്കിയുണ്ടെങ്കിൽ"
വാഴയില തൻ നടുത്തുണ്ടമൊന്നതിൽ
ചോറുകൊണ്ടു മെനഞ്ഞൊരു കുന്നിന്മേൽ
മോരു വീഴ്തിയ കൂട്ടാൻ,കടുമാങ്ങയും
കൂട്ടിക്കുഴച്ചു കഴിച്ചു തരകനും
ഏമ്പക്കം വിട്ടു എണിട്ടൊരാമീൻ പിന്നെ
കൈ കഴുകി പടിമേലിരുന്നപ്പോൾ
മുത്തശ്ശൻ നൽകിയ പാളവിശറി
വീശി,തണുപ്പേറ്റി പറഞ്ഞു പതുക്കവേ-
"ആസാമിക്കു കൊടുക്കുവാനുള്ളൊരു,കാശ്
തൊണ്ണൂ റുറുപ്പിക നിങ്ങൾ കൊടുക്കുകിൽ
ജപ്തിനടപടി വേണ്ടെന്നു വച്ചിടാം
എന്റെ പണികളും കുറഞ്ഞു കിട്ടീടും"
"ചില്ലിക്കാശു ഞാനവനു കൊടുക്കില്ലാ
ജപ്തിനടപടി നിങ്ങൾ തുടങ്ങുക
ഉണ്ടു തൊഴുത്തിൽ ചോത്രയന്നൊരു പശു
പത്തു പെറ്റവൾ,പാലു തരുന്നവൾ
തെക്കുപടിഞ്ഞാട്ടു കൊമ്പു ചെരിഞ്ഞവൾ
നിങ്ങൾക്കു കൂട്ടാമവളേയും കുടെ!"
ഇപ്രകാരം കേട്ടു തെല്ലു കുപിതനായ്
ഇറങ്ങിനടന്നു നെടുമ്പുരയിലേക്കയാൾ
കാത്തു നിന്നീടും ആസാമി തന്നുടെ
കർണ്ണപുടത്തിൽ മന്ത്രിച്ചു തരകനും
"എന്നാൽ ഞങ്ങൾ കൊണ്ടു പൊകട്ടെ പയ്യിനെ"
എന്നു പറഞ്ഞവർത്തൊഴുത്തിൽ കടക്കവെ
ചാടിയെണീറ്റു മുത്തശ്ശൻ കസേരയിൽനി-
ന്നുരിയെടുത്തൂ വടി വളയിൽ നിന്നും
"പയ്യിനെ തൊട്ടാൽ- ചതക്കും ഞാൻ രണ്ടിനേം"
എന്നലറിയടുക്കുന്ന മുത്തശ്ശനെ
കണ്ടു ഭയന്നൊരാസാമിയും ആമീനും
ഒട്ടച്ചാട്ടത്തിൽ പടിക്കു പുറത്തു പോയ്!.kpshttp://www.blogger.com/profile/14721144542663013831noreply@blogger.com2tag:blogger.com,1999:blog-1530593453848727183.post-70044593632456695832009-03-09T17:30:00.000+05:302009-03-09T17:31:13.851+05:30മധുരമീ ബന്ധനംസ്വർണ്ണനൂലിനാലുള്ളൊരീ ബന്ധനം
സ്വർഗ്ഗീയ സൗഖ്യത്തിൻ നാന്ദിയത്രേ!
പണ്ടു പലരും പറഞ്ഞപോൽ ബാന്ധവം
പാരതന്ത്ര്യമല്ലെന്നെപ്പൊഴുമോർക്കണം
പൂർണ്ണമത്രേ സർവ്വേശ്വരസൃഷ്ടികൾ
പൂർണ്ണസ്വാതന്ത്ര്യമവർക്കു വിധിച്ചതും
പരസ്പരപൂരകമാകട്ടെ നിങ്ങൾ തൻ
കർമ്മേന്ദ്രിയങ്ങൾ തൻ വൃത്തികൾ സർവ്വവും
നിങ്ങൾക്കു തീർക്കാം സ്വർഗ്ഗമീ ഭൂമിയിൽ
നിത്യനായവൻ തുണക്കട്ടെ നിത്യവും!kpshttp://www.blogger.com/profile/14721144542663013831noreply@blogger.com4tag:blogger.com,1999:blog-1530593453848727183.post-29070757011144335652009-03-07T11:13:00.000+05:302009-03-07T11:16:28.666+05:30!രസതന്ത്രം ഉണ്ണിക്ക് മഹാമന്ത്രംഅമ്മക്കൊരുണ്ണി പിറന്നു,ജാനകി-
യമ്മക്കൊരുണ്ണി പിറന്നു.
കണ്ണന്റെ പേരും കിട്ടി, അവൻ
കണ്ണനെപ്പോലെ വളർന്നു.
വിരുതരിൽ വിരുതനായി, അവൻ
വികൃതിയിൽ മുമ്പനായി.
പഠനത്തിലഗ്രഗണ്യൻ അവൻ
ഗുരുഭൂതർക്കാനന്ദമായ്
ഭക്തയാമമ്മതൻ പ്രാർത്ഥനയാൽ
മുത്തശ്ശി തന്നുടെ പ്രേരണയാൽ
മണിമാസ്റ്റർ തന്നുടെ പ്രാഭവത്താൽ
രസതന്ത്രം ഉണ്ണിക്ക് രസമായ് തീർന്നു

ബിരുദങ്ങൾ മേൽക്കുമേൽ നേടിയപ്പോൾ
ജോലികൾ,പദവികൾ തേടിയത്തി-
ഉണ്ണിയെ തേടിയെത്തി
രാജ്യങ്ങൾ പലതിലും സഞ്ചരിച്ചു
ജോലികൾ പലതിലും വ്യാപരിച്ചൂ.
ഇതിനകം സുനിതയും കൂട്ടിനെത്തി
കുസുമങ്ങൾ മൂന്നണ്ണം സ്വന്തമായി
രസതന്ത്രം ഹരമായ് മാറിയപ്പോൾ
അറിവിന്റെ കൊടുമുടി കീഴടങ്ങി
രസതന്ത്രം മന്ത്രമായ് മാറിയപ്പോൾ
ഗവേഷണം യജ്ണമായ് തീർന്നു
അന്ധനു കാഴ്ച ലഭിച്ചുവത്രേ! ഹൃദ്-
രോഗിക്കു പുതുജീവൻ കിട്ടിയത്രേ!
ഭാരതദേശത്തിന്നഭിമാനമായ്
യജ്ണങ്ങളനവധി ചെയ്തുതീർക്കാൻ
ആയുസ്സു നൽകട്ടെ ഗുരുവായുരപ്പൻ ഉണ്ണിക്ക്
ആരോഗ്യം നൽകട്ടെ ഗുരുവായൂരപ്പൻkpshttp://www.blogger.com/profile/14721144542663013831noreply@blogger.com1tag:blogger.com,1999:blog-1530593453848727183.post-55807009861391104052009-01-08T10:38:00.000+05:302009-01-08T10:39:45.573+05:30പ്രതിപക്ഷം"കൃഷ്ണൻ കള്ളനത്രെ!
കട്ടുവത്രെ സ്യമന്തകം!"
"കൃഷ്ണൻ കൊലയാളിയത്രെ!
കൊന്നുവത്രെ പ്രസേനനെ!"
ജനമിളകി,ഇരമ്പി
പരന്നു കഥകളനവധി
ഒടുവിലെത്തീ കഥകൾ
കൃഷ്ണൻ തൻ ചെവിയിലും
മാഞ്ഞില്ലൊട്ടും പുഞ്ചിരി
മനോഹരം മാസ്മരീകം
സത്യം തന്നെ പുറപ്പെട്ടു
സത്യാന്വേഷണ തത്പരൻ
കണ്ടെത്തീ ജഡം രണ്ടെണ്ണം
പ്രസേനന്റെ,മൃഗരാജന്റേയും
അന്വേഷണം കൊണ്ടെത്തിച്ചൂ
ഒരു തമോഗഹ്വരത്തിൽ
പൊരുതീ രണ്ടുപേരും
ജാമ്പവാനും,കൃഷ്ണനും
പോരിൽ ഊക്കറിഞ്ഞപ്പോൾ
അറിഞ്ഞൂ-രാമനെന്ന്
മാപ്പിരന്നൂ കപിശ്രേഷ്ഠൻ
നൽകീ രത്നങ്ങൾ രണ്ടെണ്ണം
സ്യമന്തകം,ജാമ്പവതിയും!!
ജനമെത്തീ വരവേൽക്കാൻ
കൃഷ്ണൻ പുഞ്ചിരി തൂകീ
മനോഹരം,മാസ്മരീകം!
എന്നിട്ടും വിട്ടില്ലവനെ
എന്നത്തേയും പ്രതിപക്ഷം
പോൽ ചിലർ
"ഇതെല്ലാം വെറും ജാട
കൃഷ്ണൻ കൊലയാളിയും
കള്ളത്തിരുമാലിയും തന്നേ
പുറത്തെടുത്തൂ സ്യമംതകം
ജനരോഷത്തെ ഭയന്നവൻ
പാവം വൃദ്ധനെ മർദ്ദിച്ചൂ
അടിച്ചെടുത്തൊരു പെണ്ണിനെ"
ചമച്ചൂ കഥകളനവധി-
കള്ളക്കഥകളനവധി
മാഞ്ഞില്ലപ്പ്പ്പൊഴും പുഞ്ചിരി
പാൽപുഞ്ചിരി
മഴവിൽ കണ്ട പൈതലിൻ ചിരിkpshttp://www.blogger.com/profile/14721144542663013831noreply@blogger.com1tag:blogger.com,1999:blog-1530593453848727183.post-77984067657731423862009-01-04T16:13:00.000+05:302009-01-04T16:28:55.569+05:30മുടവനം കാവ് അയ്യപ്പൻപതിന്നാലു ദേശത്തിനാധാരമായ് നിൽക്കും
പരമാത്മതത്ത്വമേ പരമ്പൊരുളേ
മുടവനാം കാവിലെ അണയാത്ത ദീപമായ്
മരുവും ചിദാനന്ദ ദിവ്യപ്രകാശമേ
ദേശത്തിൻ കാവലായ് മനസ്സിന്റെ സാക്ഷിയായ്
ദേഹിയായ് വർത്തിക്കും പൊന്നയ്യപ്പനേ
അന്ധകാരത്തിൽ ഗതി മുട്ടി നിൽക്കവേ
ഒരു തരി വെട്ടം കനിഞ്ഞു നൽകീടണേ
വിത്തത്തിലാശ പെരുകാതിരിക്കണേ
തത്ത്വത്തിലാശയുണ്ടാവാൻ കനിയണേ
ജനിമൃതികളകന്നുപോയീടുവാൻ
പരമാത്മതത്ത്വത്തിലലിയാൻ തുണക്കണേkpshttp://www.blogger.com/profile/14721144542663013831noreply@blogger.com1tag:blogger.com,1999:blog-1530593453848727183.post-19563708136079428872008-12-04T11:04:00.000+05:302008-12-04T11:36:36.391+05:30മൈത്രിം ഭജതമൈത്രിം ഭജത,അഖിലഹൃദ്ജൈത്രിം!
ആത്മവദേവ പരാന്നപി പശ്യത!
യുദ്ധം ത്യജത,സ്പർദ്ധാം ത്യജത!
തജത പരേഷു അക്രമ-ആക്രമണം!!

ജനനി പ്രിഥ്വീ കാമദു:ഖാർത്തേ!
ജനകോ ദേവ: സകല ദയാലോ!
ദാമ്യത,ദത്ത,ദയദ്ധ്വം ജനത!
ശ്രേയോ ഭൂയാദ് സകല ജനാനാം!!kpshttp://www.blogger.com/profile/14721144542663013831noreply@blogger.com1tag:blogger.com,1999:blog-1530593453848727183.post-31569290135413591992008-11-15T09:35:00.000+05:302008-11-15T09:37:01.614+05:30കൈകൊട്ടിക്കളിചഞ്ചലാക്ഷിമാരേ വരു നമ്മൾക്കിന്നു കളിക്കേണം
നാളെയെന്തെന്നാലോചിക്കാൻ സമയമില്ലാാ-
രാമപുരം വാരിയർതൻ വഞ്ചിപ്പാട്ടു പാടിക്കൊണ്ടു
രാവുവരെ നമുക്കിന്നു കളി തുടരാം
അതു പോരായെന്നു തോന്നിൽ ഉണ്ണായിവാരിയന്റെ
കഥകളിപ്പദങ്ങളുംകളിച്ചീടാലോ
അതും പോരായെന്നാണെങ്കിൽ ഇരയിമ്മൻ തൻപിയുടെ
നല്ലനല്ലപദങ്ങളുംകുമ്മിയുമുണ്ട്
എന്നിട്ടും പോരായെങ്കിൽ അമ്മായി പഠിപ്പിച്ച
നിരവധി പാട്ടുകളുമെനിക്കറിയാം

മേനിയൊക്കെ ഉലയട്ടെ കപോലങ്ങൾ ചുവക്കട്ടെ
ദുർമ്മേദസ്സു മേനിയിൽനിന്നൊഴിഞ്ഞുപോട്ടെ
എന്റെയഛൻ ചന്തേൽപോയിതിരിച്ചെത്താനേറെയാവും
അതുവരെ നമുക്കിന്നു കളിക്കാമല്ലൊ
എന്റെയമ്മ വിരുന്നുണ്ടു നാളെമാത്രമെത്തിച്ചേരും
അതുവരെ നമുക്കിന്നു കളിക്കാമല്ലൊ
എന്റെ കാന്തൻ സുന്ദരേട്ടൻ സന്ധ്യക്കങ്ങു വീട്ടിലെത്തും
അതുവരെ നമുക്കിന്നു കളിക്കാമല്ലൊ
എന്റെ കാന്തൻ ചന്ദ്രചൂഡൻ ഇപ്പോൾ തന്നെയെത്തുമല്ലൊ
എനിക്കിപ്പോൾ കളി നിർത്തി കൂടെപ്പോകേണം
എന്റെ വേളി കഴിഞ്ഞിട്ടിന്നു മൂന്നു ദിനം മാത്രമല്ലെ
രാത്രിവരെകളിക്കുവാൻ എന്നെകാക്കണ്ടാkpshttp://www.blogger.com/profile/14721144542663013831noreply@blogger.com1tag:blogger.com,1999:blog-1530593453848727183.post-49844238219911512382008-11-09T16:07:00.000+05:302008-11-09T16:08:30.182+05:303നന്ദനന്ദനൻ ഗോവിന്ദൻ
സുന്ദരനിന്നിരാകാന്തൻ
എന്നുടെമാനസം തന്നിൽ-വന്നുദിക്കേണം
പന്നഗശയനനരവിന്ദലോചനൻ മുകുന്ദൻ
നന്ദിയോടെഗുരുവായൂർ
മന്ദിരേ വിളങ്ങുന്നൊരു(നന്ദനന്ദനൻ
പോതകന്മാരെവധിപ്പാൻ
ചേതസിചിന്ദിച്ചും കൊണ്ട്
പാതകിയായ് നടക്കുന്ന പൂതന തന്നെ
വീതശങ്കം മുലയുണ്ടു
ജാതമോദം കൊലചെയ്തു
സ്ഫീതമാം മാറിടം തന്നിൽ
പൈതല്ലായ് കിടന്നോരു(നന്ദനന്ദനൻ
ധൂത്തരായ് പിറന്നോരു
ധാർത്തരാഷ്ട്രന്മാരെയെല്ലാം
തീർത്തിടാനായ് പാർത്ഥൻ തന്റെ
തേർത്തടം തന്നിൽ
പാർത്ഥസാരഥിയായ് രണ
പാർത്തലത്തിൽ പരന്നോരു
പാർത്ഥിവന്മാരെയൊടുക്കീട്ടാർത്തി
ധാത്രിക്കു തീർത്തൊരു(നന്ദനന്ദനൻ
മോഹവും വെടിഞ്ഞു പാരം
ദേഹവുമുപേക്ഷിച്ചുള്ളിൽ
ഐഹികാത്മ്യധ്യാനത്തോടെ-മേവിടുന്നോർക്കു
ഐഹികസുഖവും നല്ല
ലൗകികസൗഖ്യവും നിജ
ശക്തിയും ഭക്തിയും നല്ല മുക്തിയും നൽകുന്നോരു(നന്ദനന്ദനൻkpshttp://www.blogger.com/profile/14721144542663013831noreply@blogger.com2tag:blogger.com,1999:blog-1530593453848727183.post-12264870126534328082008-11-09T16:05:00.000+05:302008-11-09T16:07:08.992+05:302ഓമനക്കുട്ടൻ ഗോവിന്ദൻ ബല-
രാമനെക്കൂടെക്കൂടാതെ
കാമിനിമണി അമ്മതൻ നങ്ക
സീമനി ചെന്നു കേറീനാൻ
അമ്മയുമപ്പോൾ മാറണച്ചിട്ട-
ങുമ്മവെച്ചു കിടാവിനെ
അമ്മിഞ്ഞ നൽകിയാനദിപ്പിച്ചു
ചിന്മയനപ്പ്പ്പോളോതീനാൻ
ഒപ്പത്തിലുള്ള കുട്ടികളൊരു
മുപ്പ്പ്പത്തിരണ്ടു പേരുണ്ട്
അപ്പിള്ളേരായ് വനത്തിൽ കളിപ്പാൻ
ഇപ്പ്പ്പോൾ ഞാനമ്മേ പോകട്ടെ
അയ്യോയന്നുണ്ണി പോകല്ലേയിപ്പോൾ
തിയ്യുപോലുള്ളവെയിലല്ലേ
വെറുതെയെന്നമ്മേ തടയല്ലേ പോട്ടെ
പരിചോടുണ്ണികൾക്കുണ്ണുവാൻ
നറുനെയ് കൂട്ടിയുരുട്ടീട്ടും നല്ലൊ-
രുറതയിർ കൂട്ടിയുരുട്ടീട്ടും
വറുത്തോരുപ്പേരി പതിച്ചീട്ടീരണ്ടു
ഉരുളയുമെന്റെ മുരളിയും
തരികയെന്നമ്മെന്നലട്ടിച്ചാഞ്ചാടി
തരസാ കണ്ണൻ താൻ പുറപ്പെട്ടുkpshttp://www.blogger.com/profile/14721144542663013831noreply@blogger.com3tag:blogger.com,1999:blog-1530593453848727183.post-57697979995987289512008-11-09T16:01:00.001+05:302008-11-09T16:05:34.798+05:30കൈകൊട്ടിക്കളിപ്പാട്ടുകൾ1
തനയൻ തേ കേളെശോദേ ചെയ്തീടും സാഹസം
അവനേറ്റം വിരുതനായ്-നാണവുമവനൊരു മാനവുമില്ലാ
ഇരവും പകലുമവനവിടെവന്നിരിക്കും
തയിരും വണ്ണയും പാലുമവനു ഞാൻ കൊടുക്കും
അറകളിലാരുമറിയാതെവന്നു കടക്കും
ഉറിയിൽ വച്ചപാലെല്ലാം എടുത്തവൻ കുടിക്കും(തനയൻ തേ
പശുക്കളെയെല്ലാമവൻ വെളിക്കു വിട്ടയക്കും
കായ്കനികളെ തിന്മാൻ തെളിച്ചങ്ങോട്ടയക്കും
ശിസുക്കളോടൊരുമിച്ചുകളിക്കും പോരടിക്കും
മുഷ്ക്കുകളിവയെല്ലാമാരു സഹിക്കും(തനയൻ തേ
ചെറുപാത്രം കണ്ടതെല്ലാം കിണറ്റിലേക്കെറിയും
ഉരുളികളുരുളൻ കല്ലുരുട്ടിയിട്ടുടക്കും
പറകളും നാഴികളും പാടെതച്ചുപൊളിക്കും
പറവാനരുതു നിൻ മകൻ ചെയ്യും ദുരിതം(തനയൻ തേ
പണമുള്ളോർക്കിവയെല്ലാം ഒരു സാരമില്ലാ
തണലിലിരിക്കും പിള്ള ദാഹവുമറിയാ
നിനക്കുനിൻ മകൻ ദോഷം പറയുമ്പോൾ രസിക്കാ
നുണയല്ലവ്യസനമിതാരു സഹിക്കും(തനയൻ തേ
2
ഓമനക്കുട്ടൻ ഗോവിന്ദൻ ബല-
രാമനെക്കൂടെക്കൂടാതെ
കാമിനിമണി അമ്മതൻ നങ്ക
സീമനി ചെന്നു കേറീനാൻ
അമ്മയുമപ്പോൾ മാറണച്ചിട്ട-
ങുമ്മവെച്ചു കിടാവിനെ
അമ്മിഞ്ഞ നൽകിയാനദിപ്പിച്ചു
ചിന്മയനപ്പ്പ്പോളോതീനാൻ
ഒപ്പത്തിലുള്ള കുട്ടികളൊരു
മുപ്പ്പ്പത്തിരണ്ടു പേരുണ്ട്
അപ്പിള്ളേരായ് വനത്തിൽ കളിപ്പാൻ
ഇപ്പ്പ്പോൾ ഞാനമ്മേ പോകട്ടെ
അയ്യോയന്നുണ്ണി പോകല്ലേയിപ്പോൾ
തിയ്യുപോലുള്ളവെയിലല്ലേ
വെറുതെയെന്നമ്മേ തടയല്ലേ പോട്ടെ
പരിചോടുണ്ണികൾക്കുണ്ണുവാൻ
നറുനെയ് കൂട്ടിയുരുട്ടീട്ടും നല്ലൊ-
രുറതയിർ കൂട്ടിയുരുട്ടീട്ടും
വറുത്തോരുപ്പേരി പതിച്ചീട്ടീരണ്ടു
ഉരുളയുമെന്റെ മുരളിയും
തരികയെന്നമ്മെന്നലട്ടിച്ചാഞ്ചാടി
തരസാ കണ്ണൻ താൻ പുറപ്പെട്ടു
2
ഓമനക്കുട്ടൻ ഗോവിന്ദൻ ബല-
രാമനെക്കൂടെക്കൂടാതെ
കാമിനിമണി അമ്മതൻ നങ്ക
സീമനി ചെന്നു കേറീനാൻ
അമ്മയുമപ്പോൾ മാറണച്ചിട്ട-
ങുമ്മവെച്ചു കിടാവിനെ
അമ്മിഞ്ഞ നൽകിയാനദിപ്പിച്ചു
ചിന്മയനപ്പ്പ്പോളോതീനാൻ
ഒപ്പത്തിലുള്ള കുട്ടികളൊരു
മുപ്പ്പ്പത്തിരണ്ടു പേരുണ്ട്
അപ്പിള്ളേരായ് വനത്തിൽ കളിപ്പാൻ
ഇപ്പ്പ്പോൾ ഞാനമ്മേ പോകട്ടെ
അയ്യോയന്നുണ്ണി പോകല്ലേയിപ്പോൾ
തിയ്യുപോലുള്ളവെയിലല്ലേ
വെറുതെയെന്നമ്മേ തടയല്ലേ പോട്ടെ
പരിചോടുണ്ണികൾക്കുണ്ണുവാൻ
നറുനെയ് കൂട്ടിയുരുട്ടീട്ടും നല്ലൊ-
രുറതയിർ കൂട്ടിയുരുട്ടീട്ടും
വറുത്തോരുപ്പേരി പതിച്ചീട്ടീരണ്ടു
ഉരുളയുമെന്റെ മുരളിയും
തരികയെന്നമ്മെന്നലട്ടിച്ചാഞ്ചാടി
തരസാ കണ്ണൻ താൻ പുറപ്പെട്ടുkpshttp://www.blogger.com/profile/14721144542663013831noreply@blogger.com3tag:blogger.com,1999:blog-1530593453848727183.post-37287480287687667362008-11-05T17:49:00.000+05:302008-11-05T17:58:57.122+05:30യശോദയുടെ വിശ്വരൂപദർശ്ശനം(ഒരു കൈകൊട്ടിക്കളിപ്പാട്ട്വഞ്ചിപ്പാട്ടു രീതി)കണ്ണൻ തന്റെ കൂട്ടുകാരാമഞ്ചാറുപേരോടിവന്നു
അമ്മയാകും യശോദയോടിങ്ങനെ ചൊല്ലി
മണ്ണുകൊണ്ടുതീർത്തൊരപ്പംതിന്നുതീർത്തു കണ്ണനിപ്പോൾ
കണ്ണൻ തന്നോരപ്പമിതാ,തിന്നതില്ലാ ഞങ്ങൾ
ഇപ്രകാരം കേട്ടനേരം ക്രുദ്ധയായി യശോദയും
കണ്ണനെപ്പിടിച്ചിരുത്തി വായ് പൊളിപ്പിച്ചൂ
വായിലുണ്ടോ മണ്ണെന്നു ഞാൻ നോക്കീടട്ടെയെന്നു ചൊല്ലി
ക്രോധമോടെ കണ്ണൻ മുന്നിൽ കുനിഞ്ഞിരുന്നൂ
മണ്ണു മാത്രമല്ലാ കണ്ടൂ വിണ്ണും കണ്ടൂ വായ്ക്കകത്ത്
വിണ്ണിൽ സൂര്യൻ,അമ്പിളിയും തിളങ്ങി നിൽപ്പൂ!
കോടികോടി നക്ഷത്രങ്ങൾ അഞ്ചിരട്ടി ഗ്രഹങ്ങളും
നീറിനീറി നിൽക്കുന്നതുമവൾക്കുകാണാം!
മണ്ണുമാത്രമല്ലാകണ്ടൂമൂന്നുലോകം,മൂന്നുകാലം
വർണ്ണചിത്രങ്ങളെപോലെയവൾക്കുകാണാം!
മണ്ണുമാത്രമല്ലാകണ്ടൂ മൂന്നുമൂർത്തി,മൂന്നവസ്ഥ
മിന്നിമറയുന്നപോലെയവൾക്കുകാണാം!
മണ്ണുമാത്രമല്ലാകണ്ടൂപർവ്വതങ്ങൾ,സമുദ്രങ്ങൾ
സർവ്വജീവജാലങ്ങളുമവൾക്കുകാണാം
മണ്ണുമാത്രമല്ലാകണ്ടൂഭാരതഖ്ണ്ടവുംകണ്ടൂ
അമ്പാടിയിൽ കളിക്കുന്നകണ്ണനേം കണ്ടൂ!
കണ്ണൻ മുൻപിലിരിക്കുന്ന തന്റെ രൂപം കണ്ടാനവൾ
ഭീതിയാലെ നിലത്തവൾ തരിച്ചിരുന്നൂ!
ഏവം വിശ്വരൂപം കണ്ടു ചകിതയായ് യശോദയും
കണ്ണനോടു വായടക്കാൻ കേണപേക്ഷിച്ചൂ
കണ്ണനപ്പോൾ വായടച്ചൂ യശോദയും സന്തുഷ്ടയായ്
കണ്ണനെയെടുത്തിട്ടവൾമാറോടണച്ചൂ!kpshttp://www.blogger.com/profile/14721144542663013831noreply@blogger.com6