Sunday, January 4, 2009

മുടവനം കാവ്‌ അയ്യപ്പൻ

പതിന്നാലു ദേശത്തിനാധാരമായ്‌ നിൽക്കും
പരമാത്മതത്ത്വമേ പരമ്പൊരുളേ
മുടവനാം കാവിലെ അണയാത്ത ദീപമായ്‌
മരുവും ചിദാനന്ദ ദിവ്യപ്രകാശമേ
ദേശത്തിൻ കാവലായ്‌ മനസ്സിന്റെ സാക്ഷിയായ്‌
ദേഹിയായ്‌ വർത്തിക്കും പൊന്നയ്യപ്പനേ
അന്ധകാരത്തിൽ ഗതി മുട്ടി നിൽക്കവേ
ഒരു തരി വെട്ടം കനിഞ്ഞു നൽകീടണേ
വിത്തത്തിലാശ പെരുകാതിരിക്കണേ
തത്ത്വത്തിലാശയുണ്ടാവാൻ കനിയണേ
ജനിമൃതികളകന്നുപോയീടുവാൻ
പരമാത്മതത്ത്വത്തിലലിയാൻ തുണക്കണേ

1 comment:

kps said...

ഞങ്ങളുടെ വീടിന്റെ അടുത്തുള്ള,ആളും അനക്കവുമൊന്നുമില്ലാതിരുന്ന,എന്നാൽ ഇപ്പോൾ ആളുമനക്കവുമൊക്കെ ധാരാളമായുള്ള ഒരു ചെറിയ കാവാണു മുടവനം കാവ്‌.പണ്ട്‌ പരശുരാമൻ ദേശക്കാവലായി നിയമിച്ച അയ്യപ്പന്മാരിൽ ഞങ്ങളുടെ ദേശക്കവലാളാണത്രേ ഈ അയ്യപ്പൻ.ചെർപ്പളശ്ശേരി അയ്യപ്പനും ഒരു ദേശക്കവലാളാണത്രേ!