ത്രിഭുവനങ്ങളുമരക്ഷണത്താലളന്നനിന്‍
കുറിയ കാലടികളെന്‍ ശിരസ്സില്‍ പതിക്കാന്‍
ഒരു കൃപാകടാക്ഷമെനിയും നല്‍കണെ
പെരുമാങ്ങോടു വാഴുമാനന്ദമൂര്‍ത്തെ!
ത്രിഭുവനങ്ങളുമരക്ഷണത്താളന്ന നിന്‍
കുറിയ കാലടികള്‍ തന്‍ ശിരസ്സില്‍ പതിക്കാന്‍
ഗുണനിധിയാം മഹാബലി പണ്ടു ചെയ്ത പുണ്യം
ഒരളവോളമെങ്കിലുമെനിക്കു ചെയ്തു തീര്‍ക്കാന്‍
ഒരു തുണയായി നീ വരേണമേ ദൈവമേ
ത്രിഭുവനങ്ങളുമരക്ഷണത്താളന്ന നിന്‍
കുറിയ കാലടികള്‍ തന്‍ ശിരസ്സില്‍ പതിക്കാന്‍
ഗുണനിധിയാം മഹാബലി പണ്ടു ചെയ്ത പുണ്യം
ഒരളവോളമെങ്കിലുമെനിക്കു ചെയ്തു തീര്‍ക്കാന്‍
ഒരു മോഹമുണ്ടതു പൂര്‍ത്തീ കരിക്കാന്‍
ഒരു തുണയായി നീ വരേണമേ ദൈവമേ!
Wednesday, July 23, 2008
Wednesday, July 9, 2008
ശുഭയാത്ര
രണ്ടിനിയില്ലെന്നോര്‍ക്ക,
നാം രണ്ടും ഒന്നാണല്ലോ
ഒന്നില്‍നിന്നു വന്നു,
ഇനി ഒന്നിലേക്കല്ലോ യാത്ര
നിനക്കു ഞാനുണ്ടാം തുണ
എനിക്കു നീ-യതു പോലെ
നിനച്ചിരിക്കേണ്ടിനി തുടങ്ങാം
നമ്മുടെ യാത്ര
കാലിടറുമ്പോളെന്‍
കയ്യുണ്ടല്ലോ പിടിക്കുവാന്‍
എന്‍ കാലിന്‍ നൊമ്പരം മാറ്റാന്‍
നിന്‍ തൂവല്‍ സ്പര്‍ശം പോരും
എന്‍ വിശപ്പകറ്റീടാന്‍
നിന്‍ തേന്‍മൊഴി ധാരാളം
നിന്നെ ഞാനൂട്ടീടും,
ഞാനെന്നെത്താന്‍ മറന്നാലും
ആനന്ദം നമ്മുടെ മാര്‍ഗ്ഗം,
ലക്ഷ്യമോ പരമാനന്ദം
തുടങ്ങീടാം നമ്മുടെ യാത്ര,
ഒന്നിലേക്കുള്ള യാത്ര.
നാം രണ്ടും ഒന്നാണല്ലോ
ഒന്നില്‍നിന്നു വന്നു,
ഇനി ഒന്നിലേക്കല്ലോ യാത്ര
നിനക്കു ഞാനുണ്ടാം തുണ
എനിക്കു നീ-യതു പോലെ
നിനച്ചിരിക്കേണ്ടിനി തുടങ്ങാം
നമ്മുടെ യാത്ര
കാലിടറുമ്പോളെന്‍
കയ്യുണ്ടല്ലോ പിടിക്കുവാന്‍
എന്‍ കാലിന്‍ നൊമ്പരം മാറ്റാന്‍
നിന്‍ തൂവല്‍ സ്പര്‍ശം പോരും
എന്‍ വിശപ്പകറ്റീടാന്‍
നിന്‍ തേന്‍മൊഴി ധാരാളം
നിന്നെ ഞാനൂട്ടീടും,
ഞാനെന്നെത്താന്‍ മറന്നാലും
ആനന്ദം നമ്മുടെ മാര്‍ഗ്ഗം,
ലക്ഷ്യമോ പരമാനന്ദം
തുടങ്ങീടാം നമ്മുടെ യാത്ര,
ഒന്നിലേക്കുള്ള യാത്ര.
Thursday, June 26, 2008
അമ്മ
'അമ്മേ രക്ഷിക്കണേ'എന്നാണെന്‍ പ്രാര്‍ത്ഥന
എന്നും ഞാന്‍ രാത്രി കിടക്കുന്ന നേരം
'അമ്മേ രക്ഷിക്കണേ' എന്നു ഞാന്‍ ചൊല്ലുന്നു
എന്നും ഞാന്‍ കാലത്തെണീക്കുന്ന നേരം
അമ്മ പഠിപ്പിച്ച നാമങ്ങളെല്ലാം
മങ്ങാതെ നില്‍ക്കുന്നെന്‍ മുന്നിലിന്നും
അമ്മ കാണിച്ച വഴികളിലൊന്നിലും
മുള്ളുകളിതുവരെ കണ്ടതില്ല
കാലം നശിപ്പിച്ചു അമ്മ തന്‍ ലാവണ്യം
ചിത്തവിശുദ്ധിയെ തൊട്ടതില്ല
മാറട്ടെ രൂപവും ഭാവവുമെന്നാലും
മാറാതെ നില്‍ക്കുമെന്നമ്മയെന്നും
എന്നും ഞാന്‍ രാത്രി കിടക്കുന്ന നേരം
'അമ്മേ രക്ഷിക്കണേ' എന്നു ഞാന്‍ ചൊല്ലുന്നു
എന്നും ഞാന്‍ കാലത്തെണീക്കുന്ന നേരം
അമ്മ പഠിപ്പിച്ച നാമങ്ങളെല്ലാം
മങ്ങാതെ നില്‍ക്കുന്നെന്‍ മുന്നിലിന്നും
അമ്മ കാണിച്ച വഴികളിലൊന്നിലും
മുള്ളുകളിതുവരെ കണ്ടതില്ല
കാലം നശിപ്പിച്ചു അമ്മ തന്‍ ലാവണ്യം
ചിത്തവിശുദ്ധിയെ തൊട്ടതില്ല
മാറട്ടെ രൂപവും ഭാവവുമെന്നാലും
മാറാതെ നില്‍ക്കുമെന്നമ്മയെന്നും
Saturday, June 21, 2008
അമ്മ
എക്കാലവും എന്നമ്മ ചെയ്യും തപസ്സിന്‍ ഫലം
ഇക്കാലവും നിര്‍ലോപമെനിക്കു ലഭ്യം'
പില്‍ക്കാലമൊരു പ്രത്യുപകാര വാഞ്ഛ വന്നാല്‍
പത്തെങ്കിലും ജന്‍മമെടുക്കണമതു ചെയ്തു തീര്‍ക്കാന്‍
ഇന്നേവരെ ഞാന്‍ നേടിയ പണം,പദവി,പ്രശസ്തി
എല്ലാമൊരു തുലാത്തട്ടിലടുക്കി വെച്ചാല്‍
തെല്ലെങ്കിലുമുയര്‍ത്തുവതിനാകയില്ല മറുതട്ടിനെ-
ഉണ്ടെങ്കിലതില്‍ അമ്മതന്‍ തപസ്സിണ്റ്റെ ഭാരം
ഒരു പുരുഷനുമതറിയുക സാദ്ധ്യമല്ലൊരിക്കലും
ഒരു തരുണിയുടെ ഗര്‍ഭകാലക്ളേശമൊന്നും
ഇതുമതിയവളെ ഒരുപടി മുകളില്‍ നിര്‍ത്താന്‍
പരിമിതികളെറെയീ സ്ത്രീ ജന്‍മത്തിലെങ്കിലും
എല്ലാടവും തിങ്ങി നിറഞ്ഞുനില്‍ക്കും
അവ്യക്തമാം ശക്തിയെ മനസ്സിലാക്കാന്‍
ഏതെങ്കിലുമൊരു രൂപകല്‍പന വേണമെങ്കില്‍
വേറില്ലൊരു ചാരുരൂപമതമ്മ മാത്രം
ഇക്കാലവും നിര്‍ലോപമെനിക്കു ലഭ്യം'
പില്‍ക്കാലമൊരു പ്രത്യുപകാര വാഞ്ഛ വന്നാല്‍
പത്തെങ്കിലും ജന്‍മമെടുക്കണമതു ചെയ്തു തീര്‍ക്കാന്‍
ഇന്നേവരെ ഞാന്‍ നേടിയ പണം,പദവി,പ്രശസ്തി
എല്ലാമൊരു തുലാത്തട്ടിലടുക്കി വെച്ചാല്‍
തെല്ലെങ്കിലുമുയര്‍ത്തുവതിനാകയില്ല മറുതട്ടിനെ-
ഉണ്ടെങ്കിലതില്‍ അമ്മതന്‍ തപസ്സിണ്റ്റെ ഭാരം
ഒരു പുരുഷനുമതറിയുക സാദ്ധ്യമല്ലൊരിക്കലും
ഒരു തരുണിയുടെ ഗര്‍ഭകാലക്ളേശമൊന്നും
ഇതുമതിയവളെ ഒരുപടി മുകളില്‍ നിര്‍ത്താന്‍
പരിമിതികളെറെയീ സ്ത്രീ ജന്‍മത്തിലെങ്കിലും
എല്ലാടവും തിങ്ങി നിറഞ്ഞുനില്‍ക്കും
അവ്യക്തമാം ശക്തിയെ മനസ്സിലാക്കാന്‍
ഏതെങ്കിലുമൊരു രൂപകല്‍പന വേണമെങ്കില്‍
വേറില്ലൊരു ചാരുരൂപമതമ്മ മാത്രം
Sunday, June 15, 2008
അമ്മയും അക്ഷരവും
'അ' എന്നൊരക്ഷരം
ആദ്യത്തെയക്ഷരം
ആദ്യത്തെ അക്ഷരം
അവ്യയം അക്ഷരം
'അമ്മ'തന്നാദ്യത്തില്‍
'അ' എന്നൊരക്ഷരം
അമ്മതന്നാണല്ലൊ
പ്രത്യക്ഷമക്ഷരം
അമ്മ പഠിപ്പിച്ചു
'അ' എന്നൊരക്ഷരം
അമ്മയറിയുന്നു
മുഴുവനുമക്ഷരം
അമ്മ പഠിപ്പിച്ചു
സര്‍വ്വവുമക്ഷരം
ആദ്യത്തെയക്ഷരം
ആദ്യത്തെ അക്ഷരം
അവ്യയം അക്ഷരം
'അമ്മ'തന്നാദ്യത്തില്‍
'അ' എന്നൊരക്ഷരം
അമ്മതന്നാണല്ലൊ
പ്രത്യക്ഷമക്ഷരം
അമ്മ പഠിപ്പിച്ചു
'അ' എന്നൊരക്ഷരം
അമ്മയറിയുന്നു
മുഴുവനുമക്ഷരം
അമ്മ പഠിപ്പിച്ചു
സര്‍വ്വവുമക്ഷരം
ഭജഗോവിന്ദം
മുറ്റത്തെ മുല്ലയില്‍ പൊട്ടിച്ചിരിക്കുന്ന
മൊട്ടുകളെന്നോടു ചൊല്ലിയതിങ്ങനെ
"ഇന്നുത്രിസന്ധ്യയില്‍ ഞങ്ങള്‍ വിരിയുമ്പോള്‍
ചുറ്റും പരത്തും സുഗന്ധത്തെ വെല്ലുവാന്‍
മറ്റൊരു ഗന്ധമീ മന്നിലുണ്ടോ? ചൊല്ലുക
സത്തമ തെല്ലുമടിയാതെ"
ഉണ്ടെന്നുമില്ലെന്നും ചൊല്ലിയില്ലാ ഞാന്‍
ദീപ്തമാം സ്വപ്നത്തില്‍ മുങ്ങി നില്‍ക്കേ!
ഇന്നു രാത്രിയീ മുല്ല വിരിയുമ്പോള്‍
കോര്‍ക്കണം മാലകള്‍ എന്‍സഖിക്കായ്
അഴകെഴു മവളുടെ വാര്‍മുടിക്കെട്ടില്‍ ഞാന്‍
പുതുമണമുയരുന്ന മാലകള്‍ ചാര്‍ത്തവെ
വിരിയുമവളുടെയധരത്തില്‍ പുഞ്ചിരി
തെളിയുമവളുടെ കണ്‍കളില്‍ ജ്യോതിയും
ഒരുപരിരംഭണം!ഒരു ചുടുചുംബനം!
നിറയുന്നു മനതാരില്‍ നിറങ്ങളേറെ
പൂക്കളിറുക്കുവാന്‍ മുറ്റത്തേക്കിറങ്ങവേ
കണ്ടു കൂറ്റനാം അജം നില്‍പൂ മുല്ലക്കരികെ
രൂക്ഷമാം നോട്ടം നൊക്കി,അത്ഭുത്സ്തബ്ധനായ് ഞാനും
നാമജപം നിര്‍ത്തീ പിന്നെയെന്നോടായ് ചൊല്ലിയിങ്ങനെ
"കല്ലെടുക്കാന്‍ കുനിയേണ്ട,എറിയേണ്ട എന്നെ നീ
എന്നെയിങ്ങോട്ടയച്ചതാരെന്നറിയുമോ നീ?
നിന്നിലുമെന്നിലുമീമണ്ണിലുമാകാശത്തും
ഈ കല്ലിലും മുള്ളിലും പോലും നിറയും പരാശക്തി!
ഇന്നു ഞാന്‍ ഹോമിച്ചുവെന്‍ വൈശ്വാനരാഗ്നിയില്‍
പെണ്ണിനോടുള്ള നിന്നൊടുങ്ങാത്ത മോഹവും
ഈ മുല്ലക്കു തന്‍ പൂവിന്‍ ഗന്ധത്തിലഹങ്കാരവും;
ഞാനിപ്പോള്‍ പൂര്‍ണ്ണ സംതൃപ്തന്‍,
ഇനി പോയ്‌വരട്ടെ വേണ്ടതില്ലൊട്ടും ദു:ഖം,
നിങ്ങള്‍ക്കിനി നല്ലതേ വരൂ വേണ്ടതിതു മാത്രം-
"ഭജിക്കുക ഗോവിന്ദനെ"!
മൊട്ടുകളെന്നോടു ചൊല്ലിയതിങ്ങനെ
"ഇന്നുത്രിസന്ധ്യയില്‍ ഞങ്ങള്‍ വിരിയുമ്പോള്‍
ചുറ്റും പരത്തും സുഗന്ധത്തെ വെല്ലുവാന്‍
മറ്റൊരു ഗന്ധമീ മന്നിലുണ്ടോ? ചൊല്ലുക
സത്തമ തെല്ലുമടിയാതെ"
ഉണ്ടെന്നുമില്ലെന്നും ചൊല്ലിയില്ലാ ഞാന്‍
ദീപ്തമാം സ്വപ്നത്തില്‍ മുങ്ങി നില്‍ക്കേ!
ഇന്നു രാത്രിയീ മുല്ല വിരിയുമ്പോള്‍
കോര്‍ക്കണം മാലകള്‍ എന്‍സഖിക്കായ്
അഴകെഴു മവളുടെ വാര്‍മുടിക്കെട്ടില്‍ ഞാന്‍
പുതുമണമുയരുന്ന മാലകള്‍ ചാര്‍ത്തവെ
വിരിയുമവളുടെയധരത്തില്‍ പുഞ്ചിരി
തെളിയുമവളുടെ കണ്‍കളില്‍ ജ്യോതിയും
ഒരുപരിരംഭണം!ഒരു ചുടുചുംബനം!
നിറയുന്നു മനതാരില്‍ നിറങ്ങളേറെ
പൂക്കളിറുക്കുവാന്‍ മുറ്റത്തേക്കിറങ്ങവേ
കണ്ടു കൂറ്റനാം അജം നില്‍പൂ മുല്ലക്കരികെ
രൂക്ഷമാം നോട്ടം നൊക്കി,അത്ഭുത്സ്തബ്ധനായ് ഞാനും
നാമജപം നിര്‍ത്തീ പിന്നെയെന്നോടായ് ചൊല്ലിയിങ്ങനെ
"കല്ലെടുക്കാന്‍ കുനിയേണ്ട,എറിയേണ്ട എന്നെ നീ
എന്നെയിങ്ങോട്ടയച്ചതാരെന്നറിയുമോ നീ?
നിന്നിലുമെന്നിലുമീമണ്ണിലുമാകാശത്തും
ഈ കല്ലിലും മുള്ളിലും പോലും നിറയും പരാശക്തി!
ഇന്നു ഞാന്‍ ഹോമിച്ചുവെന്‍ വൈശ്വാനരാഗ്നിയില്‍
പെണ്ണിനോടുള്ള നിന്നൊടുങ്ങാത്ത മോഹവും
ഈ മുല്ലക്കു തന്‍ പൂവിന്‍ ഗന്ധത്തിലഹങ്കാരവും;
ഞാനിപ്പോള്‍ പൂര്‍ണ്ണ സംതൃപ്തന്‍,
ഇനി പോയ്‌വരട്ടെ വേണ്ടതില്ലൊട്ടും ദു:ഖം,
നിങ്ങള്‍ക്കിനി നല്ലതേ വരൂ വേണ്ടതിതു മാത്രം-
"ഭജിക്കുക ഗോവിന്ദനെ"!
Friday, May 23, 2008
എണ്റ്റെ പ്രാര്‍ത്ഥന
അഖിലലോക സാക്ഷിയായി
നിറഞ്ഞു നില്‍ക്കും ഉണ്‍മയെ
തൊഴുതുപോന്നു ഇതുവരെ
അചലമായൊരു ശിലയില്‍ ഞാന്‍
ഇന്നറിഞ്ഞു ഞാനെന്‍
ഉള്ളിലൂറുമൂര്‍ജ്ജമായ്
നിന്നതെന്നും പരമമാം ഈ
ഉണ്‍മയെന്നു മാധവാ
മുടി നരച്ചു ജര കയറി
അന്ധനായ് ഞാനിരിക്കെ
ഉള്‍ക്കണ്ണിനു കാഴ്ച കാണാന്‍
മാറണെ നീയൊരു ദീപമായി
ജടിലമാമീകൂടിനുള്ളില്‍
സാക്ഷിനില്‍ക്കും കേശവാ
ഒടുവില്‍ നിന്നിലലിയണം
അലിഞ്ഞുതന്നെ നില്‍ക്കണം
എനിയനിക്കൊരു കൂടു വേണ്ട
ഒരു കൂടുമാറ്റവും തഥാ
നിറഞ്ഞു നില്‍ക്കും ഉണ്‍മയെ
തൊഴുതുപോന്നു ഇതുവരെ
അചലമായൊരു ശിലയില്‍ ഞാന്‍
ഇന്നറിഞ്ഞു ഞാനെന്‍
ഉള്ളിലൂറുമൂര്‍ജ്ജമായ്
നിന്നതെന്നും പരമമാം ഈ
ഉണ്‍മയെന്നു മാധവാ
മുടി നരച്ചു ജര കയറി
അന്ധനായ് ഞാനിരിക്കെ
ഉള്‍ക്കണ്ണിനു കാഴ്ച കാണാന്‍
മാറണെ നീയൊരു ദീപമായി
ജടിലമാമീകൂടിനുള്ളില്‍
സാക്ഷിനില്‍ക്കും കേശവാ
ഒടുവില്‍ നിന്നിലലിയണം
അലിഞ്ഞുതന്നെ നില്‍ക്കണം
എനിയനിക്കൊരു കൂടു വേണ്ട
ഒരു കൂടുമാറ്റവും തഥാ
Subscribe to:
Posts (Atom)