Saturday, June 21, 2008

അമ്മ

എക്കാലവും എന്നമ്മ ചെയ്യും തപസ്സിന്‍ ഫലം
ഇക്കാലവും നിര്‍ലോപമെനിക്കു ലഭ്യം'
പില്‍ക്കാലമൊരു പ്രത്യുപകാര വാഞ്ഛ വന്നാല്‍
പത്തെങ്കിലും ജന്‍മമെടുക്കണമതു ചെയ്തു തീര്‍ക്കാന്‍
ഇന്നേവരെ ഞാന്‍ നേടിയ പണം,പദവി,പ്രശസ്തി
എല്ലാമൊരു തുലാത്തട്ടിലടുക്കി വെച്ചാല്‍
തെല്ലെങ്കിലുമുയര്‍ത്തുവതിനാകയില്ല മറുതട്ടിനെ-
ഉണ്ടെങ്കിലതില്‍ അമ്മതന്‍ തപസ്സിണ്റ്റെ ഭാരം
ഒരു പുരുഷനുമതറിയുക സാദ്ധ്യമല്ലൊരിക്കലും
ഒരു തരുണിയുടെ ഗര്‍ഭകാലക്ളേശമൊന്നും
ഇതുമതിയവളെ ഒരുപടി മുകളില്‍ നിര്‍ത്താന്‍
പരിമിതികളെറെയീ സ്ത്രീ ജന്‍മത്തിലെങ്കിലും
എല്ലാടവും തിങ്ങി നിറഞ്ഞുനില്‍ക്കും
അവ്യക്തമാം ശക്തിയെ മനസ്സിലാക്കാന്‍
ഏതെങ്കിലുമൊരു രൂപകല്‍പന വേണമെങ്കില്‍
വേറില്ലൊരു ചാരുരൂപമതമ്മ മാത്രം

3 comments:

kps said...

അമ്മയില്‍ക്കവിഞ്ഞ ഒരു ലോകമെന്തുള്ളൂ?അമ്മയെപ്പറ്റി എത്ര പറഞ്ഞാലാണ്‌ മതിയാവുക!

siva // ശിവ said...

അമ്മയല്ലാതൊരു ദൈവമുണ്ടോ!

kps said...

ഇല്ല,ശിവാ!ഇല്ല. അമ്മയല്ലാതെ ഒരു ദൈവമില്ല!