Thursday, June 26, 2008

അമ്മ

'അമ്മേ രക്ഷിക്കണേ'എന്നാണെന്‍ പ്രാര്‍ത്ഥന
എന്നും ഞാന്‍ രാത്രി കിടക്കുന്ന നേരം
'അമ്മേ രക്ഷിക്കണേ' എന്നു ഞാന്‍ ചൊല്ലുന്നു
എന്നും ഞാന്‍ കാലത്തെണീക്കുന്ന നേരം

അമ്മ പഠിപ്പിച്ച നാമങ്ങളെല്ലാം
മങ്ങാതെ നില്‍ക്കുന്നെന്‍ മുന്നിലിന്നും
അമ്മ കാണിച്ച വഴികളിലൊന്നിലും
മുള്ളുകളിതുവരെ കണ്ടതില്ല

കാലം നശിപ്പിച്ചു അമ്മ തന്‍ ലാവണ്യം
ചിത്തവിശുദ്ധിയെ തൊട്ടതില്ല
മാറട്ടെ രൂപവും ഭാവവുമെന്നാലും
മാറാതെ നില്‍ക്കുമെന്നമ്മയെന്നും

3 comments:

siva // ശിവ said...

ഞാനും എന്റെ അമ്മയെ ഏറെ സ്നേഹിക്കുന്നു

സസ്നേഹം,

ശിവ

kps said...

അമ്മയെ സ്നേഹിക്കാത്തവര്‍ മഹാപാപികളാണെന്ന്‌ വിചാരിക്കപ്പെടുന്നു,ശിവാ!ഞാനത്‌ വിശ്വസിക്കയും ചെയ്യുന്നു.

ശ്രീ said...

"മാറട്ടെ രൂപവും ഭാവവുമെന്നാലും
മാറാതെ നില്‍ക്കുമെന്നമ്മയെന്നും "

വളരെ നന്നായിട്ടുണ്ട് മാഷേ.
:)