Wednesday, July 9, 2008

ശുഭയാത്ര

രണ്ടിനിയില്ലെന്നോര്‍ക്ക,
നാം രണ്ടും ഒന്നാണല്ലോ
ഒന്നില്‍നിന്നു വന്നു,
ഇനി ഒന്നിലേക്കല്ലോ യാത്ര

നിനക്കു ഞാനുണ്ടാം തുണ
എനിക്കു നീ-യതു പോലെ
നിനച്ചിരിക്കേണ്ടിനി തുടങ്ങാം
നമ്മുടെ യാത്ര

കാലിടറുമ്പോളെന്‍
കയ്യുണ്ടല്ലോ പിടിക്കുവാന്‍
എന്‍ കാലിന്‍ നൊമ്പരം മാറ്റാന്‍
നിന്‍ തൂവല്‍ സ്പര്‍ശം പോരും

എന്‍ വിശപ്പകറ്റീടാന്‍
നിന്‍ തേന്‍മൊഴി ധാരാളം
നിന്നെ ഞാനൂട്ടീടും,
ഞാനെന്നെത്താന്‍ മറന്നാലും

ആനന്ദം നമ്മുടെ മാര്‍ഗ്ഗം,
ലക്ഷ്യമോ പരമാനന്ദം
തുടങ്ങീടാം നമ്മുടെ യാത്ര,
ഒന്നിലേക്കുള്ള യാത്ര.

2 comments:

kps said...

ജീവിതത്തെ ഒരു യാത്രയായി ചിത്രീകരച്ചിട്ടുണ്ട്‌,പലരും.പലപ്പോഴും നമുക്കൊക്കെ അങ്ങനെ തോന്നിയുമിരിക്കണം,അല്ലേ?ജീവിതയാത്ര കേവലം ജനനത്തില്‍ തുടങ്ങി മരണത്തിലവസാനിക്കുന്ന ഒന്നായല്ല നമ്മുടെ സനാതനധര്‍മ്മത്തിണ്റ്റെ കാഴ്ച്ചപ്പാടില്‍!ഈശ്വരനില്‍ തുടങ്ങി,ഈശ്വരനിലൂടെ ,ഈശ്വരനിലേക്കുള്ള ഒരു മഹായാത്ര!ഈ യാത്രക്കിടയിലെ ഒരു പ്രധാന മുഹൂര്‍ത്തമാണ്‌ വിവാഹം.വിവാഹശേഷം ആദ്യത്തെ ൪,൫ ദിവസങ്ങ്ളിലുള്ള തിരക്കുകളൊക്കെ കഴിഞ്ഞാല്‍ നവവരനും വധുവും തനിച്ചാവുമ്പോഴാണ്‌ വധുവിന്‌ അച്ചനമ്മമാരെ വേര്‍പിരിഞ്ഞതിലുള്ള ദു;ഖം അനുഭവപ്പെടുക.വിഷണ്ണയായിരിക്കുന്ന വധുവിനെ സമാശ്വസിപ്പിച്ചുകൊണ്ടും പ്രോത്സാഹിപ്പിച്ചുകൊണ്ടും വരന്‍ പറയുന്ന ചില കാര്യങ്ങളാണ്‌ ഈ കവിതയിലെ വിഷയം.വിവാഹശേഷം നാലാം ദിവസം നടന്ന ഒരു സല്‍ക്കാരത്തില്‍ വരനു സമര്‍പ്പിച്ചതാണീ കവിത.ചടങ്ങിനോടനുബന്ധിച്ചു നടന്നിരുന്ന സംഗീത പരിപാടിയില്‍ ഈ കവിതയും നന്നയി ഈണമിട്ടു ചൊല്ലുകയുണ്ടായി,അതവതരിപ്പിച്ചിരുന്ന സംഗീതാദ്ധ്യാപകന്‍. കവിതയേക്കാള്‍ വലുതായൊ ആമുഖം എന്നൊരു സംശയം.പക്ഷെ അന്നത്തെ പ്രതികരണം കണ്ടപ്പോള്‍,ഇങ്ങിനെയൊരു ആമുഖം ആവശ്യമെന്നു തോന്നി.

Ardra said...

മനൊഹരം...