Wednesday, July 23, 2008

പെരാങ്ങോട്ടപ്പന്‍

ത്രിഭുവനങ്ങളുമരക്ഷണത്താലളന്നനിന്‍
കുറിയ കാലടികളെന്‍ ശിരസ്സില്‍ പതിക്കാന്‍
ഒരു കൃപാകടാക്ഷമെനിയും നല്‍കണെ
പെരുമാങ്ങോടു വാഴുമാനന്ദമൂര്‍ത്തെ!

ത്രിഭുവനങ്ങളുമരക്ഷണത്താളന്ന നിന്‍
കുറിയ കാലടികള്‍ തന്‍ ശിരസ്സില്‍ പതിക്കാന്‍
ഗുണനിധിയാം മഹാബലി പണ്ടു ചെയ്ത പുണ്യം
ഒരളവോളമെങ്കിലുമെനിക്കു ചെയ്തു തീര്‍ക്കാന്‍
ഒരു തുണയായി നീ വരേണമേ ദൈവമേ

ത്രിഭുവനങ്ങളുമരക്ഷണത്താളന്ന നിന്‍
കുറിയ കാലടികള്‍ തന്‍ ശിരസ്സില്‍ പതിക്കാന്‍
ഗുണനിധിയാം മഹാബലി പണ്ടു ചെയ്ത പുണ്യം
ഒരളവോളമെങ്കിലുമെനിക്കു ചെയ്തു തീര്‍ക്കാന്‍
ഒരു മോഹമുണ്ടതു പൂര്‍ത്തീ കരിക്കാന്‍
ഒരു തുണയായി നീ വരേണമേ ദൈവമേ!

1 comment:

kps said...

ചെര്‍പ്പുളശ്ശേരിയില്‍ നിന്നു മണ്ണാര്‍ക്കാട്ടേക്കുള്ള വഴിയില്‍ ഏകദേശം നടുവില്‍ ഉള്ള സ്ഥലമാണ്‌, പെരുമാങ്ങോട്‌.അവിടത്തെ തേവരാണ്‌ വാമനന്‍.പണ്ടൊരിക്കല്‍ നട മുറിഞ്ഞ്‌ ഒരു ആനയെ കൊണ്ടുവന്നപ്പോള്‍ ആന നട മുറിച്ചുകടക്കാന്‍ കൂട്ടാക്കിയില്ലെന്നും,ശ്രീകോവിലില്‍ നിന്നു "ഞാന്‍ കുട്ടിയല്ലേ,എനിക്കു ആനയെ പേടി യാവില്ലേ" എന്നു ഒരു അശരീരി കേട്ടെന്നും കഥ. ഇന്നും അവിടത്തെ വിശേഷങ്ങള്‍ക്കൊന്നും ആന പതിവില്ല(വെടിക്കെട്ടും)-തൊട്ടടുത്ത സ്ഥലമായ മങ്ങലാംകുന്ന്‌ കേരളത്തില്‍ പ്രസിദ്ധിപെറ്റ ആനകളുണ്ടെങ്കിലും