Sunday, June 15, 2008

അമ്മയും അക്ഷരവും

'അ' എന്നൊരക്ഷരം
ആദ്യത്തെയക്ഷരം
ആദ്യത്തെ അക്ഷരം
അവ്യയം അക്ഷരം

'അമ്മ'തന്നാദ്യത്തില്‍
'അ' എന്നൊരക്ഷരം
അമ്മതന്നാണല്ലൊ
പ്രത്യക്ഷമക്ഷരം

അമ്മ പഠിപ്പിച്ചു
'അ' എന്നൊരക്ഷരം
അമ്മയറിയുന്നു
മുഴുവനുമക്ഷരം
അമ്മ പഠിപ്പിച്ചു
സര്‍വ്വവുമക്ഷരം

2 comments:

kps said...

അക്ഷരമെന്ന പദത്തിനു അര്‍ത്ഥം 'ക്ഷര'മില്ലാത്തത്‌ എന്നാണ്‌.എന്നുവെച്ചാല്‍ നാശമില്ലാത്തത്‌.നാശമില്ലാത്തത്‌ ഒന്നേയുള്ളു-അത്‌ ഈശ്വരന്‍.അപ്പോള്‍ അക്ഷരം-ഈശ്വരന്‍.അക്ഷരമാലയിലെ ആദ്യത്തെ അക്ഷരം.അക്ഷരമാലയിലെ ആദ്യത്തെ അക്ഷരം 'ഞാന്‍' ആണെന്നു ഭഗവാന്‍ ഗീതയില്‍ പറയുന്നു.അവ്യയം എന്നാല്‍ ക്ഷയിക്കാത്തത്‌.

Ardra said...

ഓരോ പോസ്റ്റും ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു.
അടുത്ത പോസ്റ്റിനായ് കാത്തിരിക്കുന്നു.
a motivation to pause, to think, to introspect...

ആശംസകള്‍
ആര്‍ദ്ര