Tuesday, November 15, 2011

'അമ്മ'യുടെ അര്‍ത്ഥം

അമ്മയെന്നപദം ആദ്യമായ്‌ ചൊല്ലിപോല്‍
അര്‍ത്ഥമറിയാത്ത വാക്കാണതിന്നും
അര്‍ത്ഥമറിയുവാന്‍ നിഘണ്ടുകള്‍ നൊക്കി
അര്‍ത്ഥമില്ലാത്ത ചില അര്‍ത്ഥങ്ങള്‍ കിട്ടി.

അമ്മതന്‍ രൂപമില്ലാത്തൊരര്‍ത്ഥം,
അമ്മതന്‍ ഭാവമില്ലാത്തൊരര്‍ത്ഥം,
അമ്മമനസ്സൊട്ടുമില്ലാത്തൊരര്‍ത്ഥം,
എത്ര നിരര്‍ത്ഥകം, ഓര്‍ത്താലൊ ദു:സഹം!

അമ്മക്കില്ലേ നിരവധി രൂപങ്ങള്‍?
നിഷ്കളങ്കയാമൊരു ബാലികാരൂപം,
സ്വപ്നങ്ങള്‍ നെയ്യും കുമാരിതന്‍ രൂപം,
യൗവ്വനയുക്തതന്‍ ലാവണ്യരൂപം,
കല്ല്യാണപ്പന്തലില്‍ മുഗ്ധരുപം,
ഗര്‍ഭകാലത്തെ ദീനരൂപം,
അമ്മയാകുമ്പോള്‍ ഒരമ്മതന്‍ രുപം,
മുത്തശ്ശിയാകുമ്പോള്‍ മുത്തശ്ശി രുപം,
അന്നമൂട്ടുമ്പോള്‍ ഒരന്നപൂര്‍ണ്ണ!
കൈനീട്ടമേകുമ്പോള്‍ ശ്രീമഹാലക്ഷ്മി,
തൊട്ടുതലോടുമ്പോള്‍ ശ്രീ പരമേസ്വരി,
എണ്ണിയാല്‍ തിരാത്ത സുന്ദര രുപങ്ങള്‍!!

എണ്‍ണ്മറ്റുള്ളതാം രൂപഭാവങ്ങളും
സമാനതയില്ലാത്ത 'തങ്ക'മനസ്സും
ചേര്‍ത്തുവെച്ചുകൊണ്ടര്‍ത്ഥം പറയുവാന്‍
അക്ഷരങ്ങള്‍ക്കാകുമോ; ഇല്ലില്ല നിശ്ചയം
ആര്‍ക്കാകുമമ്മതന്‍ അര്‍ത്ഥം പറയുവാന്‍
അമ്മേ മഹാമായേ നീ തന്നെ ശരണം
അമ്മേ മഹാമായേ നി തന്നെ ശരണം
നീ തന്നെ ശരണം,നീ തന്നെ ശരണം.


ശുഭം

2 comments:

kps said...

കുറച്ചു മാസങ്ങള്‍ക്കു മുമ്പ്‌ ഞങ്ങളുടെ അമ്മയുടെ ശതാഭിഷേകമായിരുന്നു.അന്നു ഞങ്ങള്‍ മക്കളും മക്കടെ മക്കളും അവരുടെ മക്കളും എല്ലാവരും ചേര്‍ന്ന് അമ്മക്കു കൊടുത്ത ഒരു പ്രണാമമാണിത്‌.ലോകത്തിലെ എല്ലാ അമ്മമാരുടേയും മുമ്പില്‍,എല്ലാ മക്കളുടേയും പേരില്‍ ഈ പ്രണാമങ്ങള്‍ അര്‍പ്പിക്കുന്നു.

NV said...

Thinking of mothers, thinking of mother's love,
thinking of the meanings of the word Mother,
thinking of the concept Mother,
leaves me stunned and lost!

To match up to or return in equal measure of Mother's love
is beyond the daughter in me...

Pondering about the mother in me...
leaves me in perpetual self doubt,
for oft I meet the mere human that I am
with all my flaws and passions...

The mother is placed high on a pedestal, high, high so high...
of roles and expectations to be fulfilled
beyond my reach...

All that I know is as a mother, as a daughter,
I just love and love
a flawed human's love with all its petty foibles
which I strive to overcome by the strength of Prayer...