Tuesday, June 16, 2009

ഇഷ്ടം വിചിത്രം

ഇഷ്ടമാണെനിക്കിന്നും എൻ മുത്തശ്ശി പാർത്ത വീടും
ഈ നാട്ടിൻപുറത്തിൻ മാറ്റുകൂടുമോരമ്പലവും.
അമ്പലമുറ്റത്തുള്ളോരാൽത്തറയെനിക്കിഷ്ടം
ആൽത്തറമേലിരുന്നു സൊള്ളുവാനേറെയിഷ്ടം
ആൽത്തറമേലെനിന്നും വിശറിവീശുമൊരു-
വൃദ്ധനാമാൽമരവുമെത്രയുമെനിക്കിഷ്ടം.
ആൽത്തറക്കരികിൽ നിൽക്കും മാവിനെയെനിക്കിഷ്ടം,
ആരുകൾ നിറഞ്ഞുള്ള മാങ്ങയുമെനിക്കിഷ്ടം.
അമ്പലക്കുളത്തിൽ കൂത്തുമറിയാനെനിക്കിഷ്ടം
ആറാട്ടുകുളിക്കുവാനോ അതിലുമേറെയിഷ്ടം.
പഴയതാം തറവാട്ടിലെ ഗന്ധമെനിക്കിഷ്ടം
കൊയ്തുകൂട്ടിയനെല്ലിൻ മണവുമെനിക്കിഷ്ടം
കൗതുകമേറുമെനിക്കെൻ പെണ്ണിന്റെ ഗന്ധമിഷ്ടം
പുതുമഴ പെയ്താൽ മന്നിൻ മണവുമെനിക്കിഷ്ടം.

5 comments:

kps said...

എനിക്കെന്റെ ഇഷ്ടങ്ങൾ തന്നെ വിചിത്രമായി തോന്നറുണ്ട്‌.അപ്പോൾ പിന്നെ മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ!

ചീര I Cheera said...

:)

Rejeesh Sanathanan said...

ഇഷ്ടങ്ങളെല്ലാം ഇഷ്ടമായി.........

Ardra said...

ഈ ഇഷ്ടങ്ങള്‍ വായിച്ചപ്പോള്‍ ‘ചില്ലു’ എന്ന സിനിമയിലെ ‘ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തുവാന്‍ മോഹം’ എന്ന പാട്ട് ഓര്‍മ്മ വന്നു...

ഈ ഇഷ്ടങ്ങള്‍ ഒട്ടും വിചിത്രമായി തോന്നിയില്ല- എല്ലാവരുടേയും മനസ്സിന്റെ കോണില്‍ ഇങ്ങനെ ഒരു പിടി ഇഷ്ടങ്ങളും, മോഹങ്ങളും സൂക്ഷിച്ചു വെച്ചിട്ടുണ്ടാവുമെന്നാണു തോന്നുന്നതു...

ശ്രീ said...

നല്ല ഇഷ്ടങ്ങള്‍