Monday, March 9, 2009

മധുരമീ ബന്ധനം

സ്വർണ്ണനൂലിനാലുള്ളൊരീ ബന്ധനം
സ്വർഗ്ഗീയ സൗഖ്യത്തിൻ നാന്ദിയത്രേ!
പണ്ടു പലരും പറഞ്ഞപോൽ ബാന്ധവം
പാരതന്ത്ര്യമല്ലെന്നെപ്പൊഴുമോർക്കണം
പൂർണ്ണമത്രേ സർവ്വേശ്വരസൃഷ്ടികൾ
പൂർണ്ണസ്വാതന്ത്ര്യമവർക്കു വിധിച്ചതും
പരസ്പരപൂരകമാകട്ടെ നിങ്ങൾ തൻ
കർമ്മേന്ദ്രിയങ്ങൾ തൻ വൃത്തികൾ സർവ്വവും
നിങ്ങൾക്കു തീർക്കാം സ്വർഗ്ഗമീ ഭൂമിയിൽ
നിത്യനായവൻ തുണക്കട്ടെ നിത്യവും!

4 comments:

വല്യമ്മായി said...

മനോഹരമായ വരികള്‍

ഏ.ആര്‍. നജീം said...

നല്ലൊരു കവിത..!

Rose Bastin said...

മധുരമീ ബന്ധനം!!

kps said...

വല്ല്യമ്മായി,നജിം,റോസ്‌!!!
വരികൾ ശ്രദ്ധിച്ചതിൽ സന്തോഷം.എഴുതിയപ്പോൾ തോന്നിയതിനേക്കാൾ സന്തോഷം, അതു ഒരാൾ പാടിക്കേട്ടപ്പോൾ തോന്നി.അതാണു blog-ആം എന്നു വച്ച്തത്‌.ഇപ്പോൾ ഈ വാക്കുകൾകൂടി കണ്ടപ്പോൾ, അതിരട്ടിച്ചു.എല്ലാവർക്കും നന്ദി.