Saturday, March 7, 2009

!രസതന്ത്രം ഉണ്ണിക്ക്‌ മഹാമന്ത്രം

അമ്മക്കൊരുണ്ണി പിറന്നു,ജാനകി-
യമ്മക്കൊരുണ്ണി പിറന്നു.
കണ്ണന്റെ പേരും കിട്ടി, അവൻ
കണ്ണനെപ്പോലെ വളർന്നു.
വിരുതരിൽ വിരുതനായി, അവൻ
വികൃതിയിൽ മുമ്പനായി.
പഠനത്തിലഗ്രഗണ്യൻ അവൻ
ഗുരുഭൂതർക്കാനന്ദമായ്‌
ഭക്തയാമമ്മതൻ പ്രാർത്ഥനയാൽ
മുത്തശ്ശി തന്നുടെ പ്രേരണയാൽ
മണിമാസ്റ്റർ തന്നുടെ പ്രാഭവത്താൽ
രസതന്ത്രം ഉണ്ണിക്ക്‌ രസമായ്‌ തീർന്നു
.
ബിരുദങ്ങൾ മേൽക്കുമേൽ നേടിയപ്പോൾ
ജോലികൾ,പദവികൾ തേടിയത്തി-
ഉണ്ണിയെ തേടിയെത്തി
രാജ്യങ്ങൾ പലതിലും സഞ്ചരിച്ചു
ജോലികൾ പലതിലും വ്യാപരിച്ചൂ.
ഇതിനകം സുനിതയും കൂട്ടിനെത്തി
കുസുമങ്ങൾ മൂന്നണ്ണം സ്വന്തമായി
രസതന്ത്രം ഹരമായ്‌ മാറിയപ്പോൾ
അറിവിന്റെ കൊടുമുടി കീഴടങ്ങി
രസതന്ത്രം മന്ത്രമായ്‌ മാറിയപ്പോൾ
ഗവേഷണം യജ്ണമായ്‌ തീർന്നു
അന്ധനു കാഴ്ച ലഭിച്ചുവത്രേ! ഹൃദ്‌-
രോഗിക്കു പുതുജീവൻ കിട്ടിയത്രേ!
ഭാരതദേശത്തിന്നഭിമാനമായ്‌
യജ്ണങ്ങളനവധി ചെയ്തുതീർക്കാൻ
ആയുസ്സു നൽകട്ടെ ഗുരുവായുരപ്പൻ ഉണ്ണിക്ക്‌
ആരോഗ്യം നൽകട്ടെ ഗുരുവായൂരപ്പൻ

1 comment:

kps said...

ഈയിടെ കേരളസർവ്വകലാശാലയുടെ vice chanceller-ആയി charge എടുത്ത Dr.ജയകൃഷ്ണൻ,ഈ നാട്ടുകാരനാണ്‌.ഞങ്ങൾ ഈ നാട്ടിൽ വന്നുചേർന്ന സമയത്ത്‌,അദ്ദേഹം മദ്രാസിൽ വിദ്യാർത്ഥിയായിരുന്നു.അന്നു മുതലുള്ള പരിചയം.ഇപ്പ്പ്പോൾ പുതിയ സ്ഥാനലബ്ധിയിൽ,ഗുരുക്കന്മാരും,സഹപാഠികളും,ഒക്കെച്ചേർന്ന് ഒരു സ്വീകരണം കൊടുത്തപ്പ്പ്പോൾ,ഞങ്ങളും(അതൊന്നുമല്ലെങ്കിലും)ക്ഷണിതാക്കളായിരുന്നു.അപ്പോൾ ഉണ്ണിക്ക്‌(അതാണ്‌ ജയകൃഷ്ണന്റെ വിളിപ്പേര്‌)കൊടുക്കാൻ വേണ്ടി എഴുതിയതാണിത്‌.