Wednesday, July 23, 2008

പെരാങ്ങോട്ടപ്പന്‍

ത്രിഭുവനങ്ങളുമരക്ഷണത്താലളന്നനിന്‍
കുറിയ കാലടികളെന്‍ ശിരസ്സില്‍ പതിക്കാന്‍
ഒരു കൃപാകടാക്ഷമെനിയും നല്‍കണെ
പെരുമാങ്ങോടു വാഴുമാനന്ദമൂര്‍ത്തെ!

ത്രിഭുവനങ്ങളുമരക്ഷണത്താളന്ന നിന്‍
കുറിയ കാലടികള്‍ തന്‍ ശിരസ്സില്‍ പതിക്കാന്‍
ഗുണനിധിയാം മഹാബലി പണ്ടു ചെയ്ത പുണ്യം
ഒരളവോളമെങ്കിലുമെനിക്കു ചെയ്തു തീര്‍ക്കാന്‍
ഒരു തുണയായി നീ വരേണമേ ദൈവമേ

ത്രിഭുവനങ്ങളുമരക്ഷണത്താളന്ന നിന്‍
കുറിയ കാലടികള്‍ തന്‍ ശിരസ്സില്‍ പതിക്കാന്‍
ഗുണനിധിയാം മഹാബലി പണ്ടു ചെയ്ത പുണ്യം
ഒരളവോളമെങ്കിലുമെനിക്കു ചെയ്തു തീര്‍ക്കാന്‍
ഒരു മോഹമുണ്ടതു പൂര്‍ത്തീ കരിക്കാന്‍
ഒരു തുണയായി നീ വരേണമേ ദൈവമേ!

Wednesday, July 9, 2008

ശുഭയാത്ര

രണ്ടിനിയില്ലെന്നോര്‍ക്ക,
നാം രണ്ടും ഒന്നാണല്ലോ
ഒന്നില്‍നിന്നു വന്നു,
ഇനി ഒന്നിലേക്കല്ലോ യാത്ര

നിനക്കു ഞാനുണ്ടാം തുണ
എനിക്കു നീ-യതു പോലെ
നിനച്ചിരിക്കേണ്ടിനി തുടങ്ങാം
നമ്മുടെ യാത്ര

കാലിടറുമ്പോളെന്‍
കയ്യുണ്ടല്ലോ പിടിക്കുവാന്‍
എന്‍ കാലിന്‍ നൊമ്പരം മാറ്റാന്‍
നിന്‍ തൂവല്‍ സ്പര്‍ശം പോരും

എന്‍ വിശപ്പകറ്റീടാന്‍
നിന്‍ തേന്‍മൊഴി ധാരാളം
നിന്നെ ഞാനൂട്ടീടും,
ഞാനെന്നെത്താന്‍ മറന്നാലും

ആനന്ദം നമ്മുടെ മാര്‍ഗ്ഗം,
ലക്ഷ്യമോ പരമാനന്ദം
തുടങ്ങീടാം നമ്മുടെ യാത്ര,
ഒന്നിലേക്കുള്ള യാത്ര.