Friday, January 22, 2010

കാവിലമ്മയോട്‌

കുന്തിപ്പുഴയുടെ തീരത്തു നിൽക്കുന്ന
ചന്തമിയന്നൊരു ദേവിതൻ ക്ഷേത്രത്തിൽ
വാണരുളീടുന്നു ദേവി മഹേശ്വരി
ദാരികനെ കൊന്ന ശ്രീഭദ്രകാളി!
ദേവിതൻ കൺകളിൽ തിനാളമുണ്ട്‌
സർവ്വവും പൂതമാക്കുമൊരഗ്നി
ഒരുകയ്യിൽ ഒളിമിന്നും പടവാളുമുണ്ട്‌
മറുകയ്യിൽ കൂർത്ത ചുരികയുമുണ്ട്‌
ഇനിയൊരു കയ്യിലോ ശൂലവുമുണ്ട്‌
ഇതരത്തിൽ ദാരികൻ തലയുമുണ്ട്‌
കണ്ണിൽ സ്ഫുരിക്കുമൊരഗ്നിയാലെന്റെ
ഉള്ളിലഹങ്കാരം ഭസ്മമാകട്ടെ!
കയ്യിലമരും പടവാളു കൊണ്ടെന്റെ
ഉള്ളിലസൂയതൻ വേരറുക്കട്ടെ!
മൂർച്ചയേറും ചുരികയാലെന്നുടെ
കാമമോഹങ്ങളെ ഛേദിച്ചിടട്ടെ!
വേറിട്ട ദാരികൻ തലയെന്നപോലെ
മാറട്ടെ എന്നിലെ മദമാത്സര്യങ്ങൾ!
ദാരികനെന്നിൽ തലയുയർത്തും നേരം
ശൂലത്താലവനുടെ തലയറുത്തീടണേ!

2 comments:

ചീര I Cheera said...

പോത്തോഴി കാവ്... അതോ ‘പോർക്കൊരിയ്ക്കലോ‘?
ആകെ ‘കുന്തിപ്പുഴ’ മയമാണല്ലോ.. :)

kps said...

പി ആർ,കളമ്പാട്ടിനു 'പോർക്കൊരിക്കൽ' എന്നാണ്‌ പാടിക്കേൾക്കാറ്‌.പക്ഷേ ഇവിടങ്ങളിൽ,സംസാരഭാഷയിൽ,'പോത്തോക്കി' എന്നും പോത്തോഴി' എന്നും പറഞ്ഞു കേൾക്കാറുണ്ട്‌.