Saturday, May 17, 2008

അറിവ്‌

നൂറായിരം കോടി യോജനയ്കപ്പുറ,
നീറിനില്‍ക്കുമൊരഗ്നിനക്ഷത്രവും,
ചാരെ നില്‍ക്കുമീ മുല്ലതന്‍ വള്ളിയില്‍,
വാരിവിതറിയ പൂക്കള്‍തന്‍ ഗന്ധവും,
ചേതോഹരിയാമെന്‍ പ്രണനാഥയും,
ഞാനെന്നഭാവത്തിന്‍ മൂര്‍ത്തിയാമീഞ്ഞാനും
ചാരുതയേറും പ്രകൃതിയാല്‍കോര്‍ത്തൊരു
ചേണുറ്റമാലതന്‍ മുത്തുകളാണുപോല്‍,
ബ്രഹ്മമാം പ്രകൃതിയാല്‍ കോര്‍ത്തൊരീമാലയില്‍
മുത്തായി മാറാത്തതൊന്നുമേയില്ലപോല്‍,
ആരറിയുന്നീ പരമാര്‍ത്ഥസത്യത്തെ?
നേരുപറയാം അവര്‍ക്കില്ലൊരു ദുഃഖവും!

6 comments:

ഫസല്‍ ബിനാലി.. said...

"അറിവ്" നന്നായിരിക്കുന്നു, അശംസകള്‍

kps said...

ഗീതയിലെ "നൂലില്‍ മണികള്‍ പോലെന്നിലെല്ലാം ചേലില്‍ കോര്‍ത്തുള്ളതാണോര്‍ത്തിടേണം" എന്ന വരികള്‍ കേട്ടപ്പോള്‍ തോന്നിയത്‌

siva // ശിവ said...

നല്ല വരികള്‍...

മുസാഫിര്‍ said...

നല്ല അറിവ്,നല്ല സംരഭം.

kps said...

ശിവ,ഫസല്‍,മുസാഫിര്‍,thanks!വൈകിവന്ന വസന്തത്തിനു,അനുമോദനങ്ങള്‍ കിട്ടിയതില്‍ വളരെ സന്തോഷം.

kps said...

ശിവ,ഫസല്‍,മുസാഫിര്‍,thanks!വൈകിവന്ന വസന്തത്തിനു,അനുമോദനങ്ങള്‍ കിട്ടിയതില്‍ വളരെ സന്തോഷം.