Monday, November 8, 2010

വെളിച്ചം വരട്ടെ

അന്ധകാരത്തിന്നറുതിവരുത്തുവാന്‍
പന്തംകൊളൂത്തിക്കളത്തിലിറങ്ങുന്ന
ധന്യനാം ഗുരുനാഥന്‍ സൂര്യദേവനെ
വന്ദിക്കുന്നു, സൂര്യഗായത്രിമന്ത്രത്താല്‍!

പഞ്ചഭൂതാത്മകം ലോകത്തെക്കാണുവാന്‍
പഞ്ചേന്ദ്രിയങ്ങളിലഗ്രജന്‍ കണ്ണിനും
ഇന്ദ്രജാലം നിറക്കും മനക്കണ്ണിനും
കണ്ണായ കണ്ണനെ കൈതൊഴുന്നു,സദാ

നേത്രരോഗങ്ങളാല്‍ പീഡിതരാമൊരു-
കൂട്ടം ജനങ്ങള്‍ക്ക്‌ കാഴ്ച ലഭിക്കുവാന്‍
യ്ജ്ഞം നടത്തുമനേകം വിദഗ്ദ്ധര്‍ക്ക്‌
നേരുന്നൊരായിരം മംഗളാശംസകള്‍

ശുഭം

നേത്രശസ്ത്രക്രിയയെത്തുടര്‍ന്ന്‌ കാഴ്ച കിട്ടിയ ഒരു വ്യക്തി.

1 comment:

kps said...

കണ്ണിണ്റ്റെ തിമിരശസ്ത്രക്രിയയെത്തുടര്‍ന്ന്‌ ഒരു പത്തുദിവസങ്ങളോളം, എഴുത്തും വായനയും ഒന്നുമില്ലാതെ,ചില ആദ്ധ്യാത്മിക പ്രഭാഷണങ്ങള്‍ കേട്ടുമാത്രം സമയം കഴിച്ചപ്പോള്‍എഴുതിയതാണിത്‌.സൂര്യനാണ്‌ പ്രകാശത്തിണ്റ്റേ ഉറവിടം.പ്രകാശമില്ലാതെ ഒന്നും കാണാനാവില്ല.അതുകൊണ്ട്‌ പ്രകാശവാനായ സൂര്യനെ നമസ്കരിക്കുന്നു.പക്ഷേ പ്രകാശം മാത്രം പോരാ,കാഴ്ച, കാഴ്ചയാവാന്‍ അതിണ്റ്റെ പ്രതിബിംബം ഉള്ളില്‍ തെളിഞ്ഞ്‌ അറ്റു തിരിച്ചറിയണം.അതിനൊരു ശക്തി വേണം.ആ ശക്തി കൃഷ്ണനായി സങ്കല്‍പിച്ച്‌, ആ കൃഷ്ണനൊരു നമസ്കാരം.നമ്മുടെ പ്രാപഞ്ചികജീവിതത്തില്‍ ഇതൊന്നും പോരാ,കാഴ്ചക്ക്‌ ബുദ്ധിമുട്ടു വന്നാല്‍ ചികിത്സിക്കതന്നെ വേണം.(താന്‍ പാതി, ദൈവം പാതി)ആ ചികിത്സകര്‍ക്കും ഒരു നമസ്കാരം.വെളിച്ചം തിരിച്ചു കിട്ടിയ എല്ലാ നേത്രരോഗികള്‍ക്കും വേണ്ടി, അതു തിരിച്ചുകിട്ടാന്‍ സഹായിച്ച എല്ലാ വിദഗ്ദ്ധറ്‍ക്കും ഒരിക്കല്‍കൂടി നമസ്കാരം.